ഉത്തരം: സാധ്യമായ ഏറ്റവും ഉയർന്ന മൂല്യമാണ് സ്ത്രീകൾക്കുള്ളത്! എല്ലാ പ്രഖ്യാപനങ്ങളിലും ഏറ്റവും മൂല്യവത്തായത് യേശു സ്ത്രീകളിലൂടെയാണ് പ്രപഞ്ചം മുഴുവൻ അറിയിച്ചത്.
– യോഹന്നാൻ 20:16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; 17 അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. 18. മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.
– Luke 24:1 വർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി, 2 കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. 3 അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. 4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നില്ക്കുന്നതു കണ്ടു. 5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? 6 അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; 7 മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു കൊണ്ട് താങ്കളോട് സംസാരിച്ചത് ഓർക്കുക.
സത്യം നമ്പർ 1: ക്രിസ്തുവിൽ എല്ലാ സ്ത്രീകളും നമ്മുടെ ചിന്തകൾക്കതീതമായി അല്ലെങ്കിൽ നമുക്ക് മനസ്സിലാക്കുവാൻ കഴിയാത്തവിധം അനുഗൃഹീതരാണ്, ഓരോരുത്തർക്കും മറിയയും മറ്റ് സ്ത്രീകളും ചെയ്തതുപോലെ, “അവിടുന്ന് ഉയിർത്തെഴുന്നേറ്റു!” എന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ദിവസവും സ്വർഗത്തിൽ നിധി സംഭരിക്കാനുള്ള തുടർച്ചയായ അവസരമുണ്ട്.
സത്യം നമ്പർ 2: തൻ്റെ മിശിഹാത്വവും ശുശ്രൂഷയും പ്രഖ്യാപിക്കുന്ന യേശുവിൻ്റെ ആദ്യ വാക്കുകൾ തീർച്ചയായും ലിംഗ ഭേതമന്യേ എല്ലാ ആളുകൾക്കും വളരെ പ്രധാനമാണ്:
– ലൂക്കോസ് 4:17 യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:
18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. [യെശയ്യാ 61:1-2]
സത്യം നമ്പർ 3: കർത്താവിൻ്റെ പ്രസാദകരമായ വർഷം അല്ലെങ്കിൽ സുപ്രസാദ കാലം ഏതാണ്? – 2 കൊരിന്ത്യർ 6:1-2 നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.
2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
ഈ സുപ്രധാന സത്യം താങ്കൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്? ലോകത്തിൽ ജനിച്ച എല്ലാ ആളുകളും പിശാചിൻ്റെ മക്കളാണ്, അവൻ്റെ ദുഷ്ട ഇച്ഛയുടെ ബന്ദികളുമാണ്, അത് “സ്വന്ത ഇഷ്ടം” പിന്തുടരാൻ വീണുപോയതും പാപം നിറഞ്ഞതുമായ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നു. “സ്വന്തം ദൈവങ്ങൾ” എന്ന “സ്വയം-ഇച്ഛ” പ്രയോഗിച്ചുകൊണ്ട്, എല്ലാ ആളുകളും മറ്റെല്ലാറ്റിലുമുപരിയായി തങ്ങളെത്തന്നെ സ്നേഹിക്കുന്നു, അവർ വേദനയിൽ നിന്ന് രക്ഷപ്പെടാനും ആനന്ദം തേടാനും ശ്രമിക്കുന്ന സ്വന്തം പദ്ധതികൾ പിന്തുടരുവാനും അങ്ങിനെയുള്ളവ ക്രമീകരിക്കാനും ശ്രമിക്കുന്നു.
സത്യം നമ്പർ 4: യേശുക്രിസ്തു വന്നത് വ്യക്തികളെ സ്വതന്ത്രരാക്കാനാണ്! നമുക്ക് ഏറ്റവും കൂടുതൽ സ്വതന്ത്രരാകാൻ എന്താണ് വേണ്ടത്? നമ്മുടെ സ്വന്തം ഇഷ്ടം! ആദാമിൻ്റെയും ഹവ്വായുടെയും ഏദൻ പൂന്തോട്ടത്തിലെ പാപം ദൈവവും ആയുള്ള നമ്മുടെ അകൽച്ചക്ക് കാരണമായി. നമ്മുടെ
മരിച്ച ഹൃദയങ്ങൾ പരിശുദ്ധനായ ദൈവത്തിൻ്റെ നന്മയും നമ്മുടെ ജീവിതത്തിനായുള്ള ഏറ്റവും നല്ല ഇഷ്ടമായ ദൈവവും ആയുള്ള ബന്ധവും നിരസിക്കാൻ നിരന്തരം ആഗ്രഹിക്കുന്നു. നമ്മുടെ സന്തോഷം നമ്മുടെ ലോകത്തിൻ്റെ രാജാവോ രാജ്ഞിയോ ആയിരിക്കുന്നതിലാണെന്ന് അത് നമ്മെ നിർബന്ധിക്കുന്നു. നാം നമ്മുടെ സ്വന്തം ഇച്ഛാശക്തിയെക്കുറിച്ച് വളരെയധികം ആവേശഭരിതരാണ്, സങ്കടകരമെന്നു പറയട്ടെ, നമ്മുടെ സ്വന്തം ഉപദ്രവത്തിനും നാം അറിയുന്ന എല്ലാവരുടെയും ദ്രോഹത്തിനും മാത്രമാണ് അത് ഉപകരിക്കുക. ആരെ ദ്രോഹിച്ചാലും നമ്മുടെ സ്വന്തം വഴി വേണമെന്ന് നാം ശഠിക്കും. പാപം നിറഞ്ഞ നമ്മുടെ അവസ്ഥയിൽ നാം മറ്റുള്ളവരെ നമ്മുടെ സ്വന്തം നേട്ടത്തിനോ സന്തോഷത്തിനോ വേണ്ടി ഉപയോഗിക്കാനുള്ള വസ്തുക്കളായി കാണുന്നു.
“ഞാൻ നിങ്ങളെക്കാൾ ശക്തനാണ്, അതിനാൽ, ഞാൻ നിങ്ങളോട് പറയുന്നത് ചെയ്യാൻ ഞാൻ നിങ്ങളെ നിർബന്ധിക്കും!” എന്ന ദുഷിച്ച ചിന്തയിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നു.
പരിശുദ്ധ ദൈവത്തിൻ്റെ നീതിയുള്ള ചിന്തക്ക് വിപരീതമാണ് ഈ പാപകരമായ ചിന്തയും പെരുമാറ്റവും എന്ന് യേശു പ്രഖ്യാപിക്കുന്നു.
മാർക്കോസ് 10:41: അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.42 യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു.43 നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;44 നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.45 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
നമ്മുടെ ജീവിതത്തിലെ വിജയം മുകളിൽ ഒരു പോയിന്റ് മാത്രമുള്ളതും ഏറ്റവും താഴെ വിസ്താരവുമുള്ള ഒരു പിരമിഡ് പോലെയാണെന്ന് ഓരോ പുരുഷന്മാരും സ്ത്രീകളും വിശ്വസിക്കുന്നു. ആർക്കാണോ ഏറ്റവും കൂടുതൽ ശക്തിയുള്ളത്, അവൻ പിരമിഡിൻ്റെ മുകളിലാണ്, ആ വ്യക്തിക്ക് കീഴിൽ കൂടുതൽ ആളുകൾ അവനെ സേവിക്കുന്നുവോ അയാൾക്ക് എല്ലാവരേക്കാളും ഏറ്റവും അനുഗ്രഹീതമായ സ്ഥാനമുണ്ട്.
എന്നാൽ നേരെ മറിച്ചാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. യഥാർത്ഥ സന്തോഷവും സമാധാനവും സംതൃപ്തിയും ഉള്ള വ്യക്തി യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൻ്റെ പിരമിഡിനെ വിപരീതമാക്കുന്നു, കാരണം അവൻ തനിക്കു സാധ്യമായതു പോലെ ഏറ്റവും ആളുകളെ സേവിക്കും.
പുരുഷന്മാർ ശാരീരികമായി ശക്തരായാണ് സൃഷ്ടിക്കപ്പെട്ടത്. അവരുടെ പാപം നിറഞ്ഞ ചിന്തയിൽ, പുരുഷന്മാർ അവരുടെ ശക്തി ദുരുപയോഗം ചെയ്യുകയും ബലഹീനരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും തങ്ങളെ സേവിക്കുവാൻ നിർബന്ധിക്കാൻ ശ്രമിക്കുകയും ചെയ്യും. അതിന്റെ ഫലമോ:വേദന, ദുഃഖം, കണ്ണുനീർ, കഷ്ടപ്പാട്, നാശം, വേദന, മരണം എന്നിവയാണ്.
സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും ദൈവത്തിൻ്റെ യഥാർത്ഥ പദ്ധതി പ്രഖ്യാപിക്കാനാണ് യേശു വന്നത്. അതുകൊണ്ടാണ് അവൻ തൻ്റെ പ്രബോധന ശുശ്രൂഷ നാം ആദ്യം വായിച്ച ഭാഗത്തിലൂടെ ആരംഭിച്ചത്: [യെശയ്യാ 61:1-2]
ഏകദേശം 3 വർഷത്തിനുശേഷം, യേശു, എല്ലാ ശക്തിയും ഉള്ള പരമാധികാര സ്രഷ്ടാവായ ദൈവമാണെങ്കിലും, “അന്നത്തെ ശക്തരായ മതനേതാക്കളുടെ ദുരുദ്ദേശ്യങ്ങൾക്ക്” സ്വമേധയാ കീഴ്പ്പെട്ടുകൊണ്ട് തൻ്റെ പഠിപ്പിക്കൽ അവസാനിപ്പിച്ചു, അവർ തന്നെ അറസ്റ്റുചെയ്യാനും അപമാനിക്കാനും പീഡിപ്പിക്കാനും അനുവദിച്ചു. അവർ അവൻ്റെ മേൽ തുപ്പുകയും, ദൈവദൂഷണം പറയുകയും, ശാപത്തിന്റെ പ്രതീകമായ ക്രൂശു മരണത്തിനു വേണ്ടി ഒരു കുരിശിൽ തറയ്ക്കുകയും, തന്റെ ശരീരം മരണത്തിനു ഏൽപ്പിക്കുകയും ചെയ്തു.
യേശുവിന് എല്ലാ ശക്തിയും ഉണ്ടായിരുന്നെങ്കിൽ, പരിഹാസവും ക്രൂരതയും വധശിക്ഷയും തനിക്കു സംഭവിക്കാൻ അവിടുന്നു അനുവദിച്ചത് എന്തുകൊണ്ട്? ഉത്തരം വളരെ ലളിതവും എന്നാൽ പ്രപഞ്ചത്തിലെ ഏറ്റവും ശക്തിമത്തായ ഒന്നുമാണ്. ദിവ്യ സ്നേഹം!
– യോഹന്നാൻ 3:14 . 14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
പാപം നിമിത്തം തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവർക്കു വേണ്ടി കുരിശിൽ മരിക്കുന്ന എല്ലാവരുടെയും ദാസനാകാൻ തന്നെ തന്നെ മരണത്തിനു ഏൽപ്പിക്കുവാൻ യേശു തയ്യാറായി. അങ്ങനെ നമ്മുടെ പാപങ്ങൾക്ക് നാം അർഹിക്കുന്ന ശിക്ഷ അവിടുന്ന് സ്വയം ഏറ്റെടുത്തു.
യേശുവിൻ്റെ മരണം ആളുകളെ പാപത്തിൻ്റെ അടിമത്തത്തിൽ നിന്നും ദൈവത്തിൽ നിന്ന് അകറ്റുന്നതിനുള്ള പിശാചിൻ്റെ പദ്ധതി തകർത്തു.
– എബ്രായർ 2:13 3 എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.
14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
15 തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
യേശുവിൻ്റെ മരണം യെശയ്യാവ് 61ൽ തന്നെ കുറിച്ച് പ്രവചിച്ച പ്രവചന നിവർത്തീകരണമാണ്:
എല്ലാ ആളുകളും ഈ “ബന്ധിക്കപ്പെട്ട” വിഭാഗങ്ങളിൽ പെടുന്നു. യേശു വന്ന് എല്ലാ ബന്ധന ങ്ങൾക്കുമുള്ള ദൈവഹിതം പ്രഖ്യാപിച്ചപ്പോൾ, സ്ത്രീകൾ പാപം ലോകത്തിലേക്ക് കൊണ്ടുവന്ന അടിച്ചമർത്തലിൽ നിന്ന് പ്രത്യേകിച്ച് ഉയർത്തപ്പെടുകയും മോചിപ്പിക്കപ്പെടുകയും ചെയ്തു. സ്ത്രീകൾക്കും പുരുഷന്മാർക്ക് തുല്യമായ മൂല്യമുണ്ടെന്ന് യേശു വ്യക്തമായി പ്രഖ്യാപിക്കുകയും ലിംഗ ഭേദമന്യേ എല്ലാവരോടും തുല്യമായി ദൈവസ്നേഹം പ്രകഘോഷിപ്പിക്കപ്പെടുകയും ചെയ്തു. കൂടാതെ, തികഞ്ഞ ന്യായാധിപൻ എന്ന നിലയിൽ, ആരെങ്കിലും മറ്റൊരു വ്യക്തിയെ അടിച്ചമർത്തുകയാണെങ്കിൽ അത് ആണായാലും പെണ്ണായാലും അവരുടെ മേൽ ദൈവത്തിൻ്റെ ക്രോധം ന്യായമായി ചൊരിയപ്പെടുമെന്ന് യേശു പ്രഖ്യാപിച്ചു.
– മർക്കോസ് 12:30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
ഇത് നാം ചോദിച്ച ആദ്യത്തെ ചോദ്യത്തെ എങ്ങനെയാണ് വിശദീകരിക്കുന്നത്? ക്രിസ്തീയതയിൽ സ്ത്രീകളുടെ മൂല്യം എന്താണ്?
ഉത്തരം: ആദാമിൻ്റെയും ഹവ്വായുടെയും പാപം മുതൽ എല്ലാ ആളുകളും കഷ്ടത അനുഭവിച്ചിട്ടുണ്ട്. എന്നാൽ, ഉല്പത്തി 3-ൽ ദൈവത്തിൻ്റെ ന്യായവിധി പ്രഖ്യാപിച്ചതുമുതൽ സ്ത്രീകൾ പിശാചിൻ്റെ വെറുപ്പിൻ്റെയും ക്രോധത്തിൻ്റെയും പ്രത്യേക ലക്ഷ്യമായി മാറിയിട്ടുണ്ട് തോന്നുന്നു.
– ഉല്പത്തി 3: 14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
പാപം നിറഞ്ഞ സ്ത്രീപുരുഷന്മാരെ സ്നേഹനിർഭരമായ കുടുംബമായി തന്നിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൈവത്തിൻ്റെ പദ്ധതിയെക്കുറിച്ചുള്ള യേശുവിൻ്റെ ആദ്യ പ്രഖ്യാപനമാണിത്. ഈ അനുരഞ്ജനവും വീണ്ടെടുപ്പും രക്ഷയും ഒരു സ്ത്രീയുടെ വിത്തിലൂടെ പൂർത്തീകരിക്കപ്പെടും.
നമുക്കറിയാവുന്നതുപോലെ, ജീവൻ്റെ വിത്ത് ഉൽപ്പാദിപ്പിക്കപ്പെടുവാൻ സൃഷ്ടിക്കപ്പെട്ടത് പുരുഷനാണ്. അതിനാൽ, ഒരു കന്യകയിൽ നിന്ന് ജനിക്കുന്ന ദൈവ-മനുഷ്യനായ യേശുക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം സ്ത്രീയുടെ സന്തതി ദൈവത്തിൻ്റെ ഒരു അമാനുഷിക സൃഷ്ടിയായിരിക്കണം.
അഭിപ്രായം: പിശാച് ഇത് വ്യക്തമായി മനസ്സിലാക്കിയതായി തോന്നുന്നു, അന്നുമുതൽ എല്ലാ മനുഷ്യരാശിയെയും മാത്രമല്ല, പ്രത്യേകിച്ച് സ്ത്രീകളോട് സാധ്യമായ ഏറ്റവും തീവ്രമായ വിദ്വേഷം കൊണ്ടുവരാൻ അവൻ തീരുമാനിച്ചു. വീണ്ടെടുക്കപ്പെട്ട മനുഷ്യരാശിക്ക് വേണ്ടിയുള്ള ദൈവത്തിൻ്റെ രക്ഷാ പദ്ധതിയെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന ദൈവത്തിൻ്റെ അന്തിമ വിധിയെ തടയാനുള്ള തൻ്റെ വ്യർത്ഥമായ ശ്രമത്തിൽ പിശാച് നിരന്തരം ഈ പരിശ്രമം നടത്തുന്നു.
ബന്ധിതരെ മോചിപ്പിക്കാൻ യേശു വന്നു. നാമെല്ലാവരും നമ്മുടെ പാപപൂർണമായ ഹൃദയങ്ങളുടെ തടവുകാരാണ്, ശാരീരികമായി ദുർബലരായ സ്ത്രീകളുടെ മേൽ പിശാചിൻ്റെ ഏറ്റവും ഭയാനകമായ തിന്മ ചൊരിയപ്പെട്ടതായി കാണുന്നു.
സ്ത്രീകളും കുട്ടികളും ഉപയോഗിക്കപ്പെടുവാനുള്ള വസ്തുക്കളോ ഭക്ഷിക്കുവാനുള്ള വിളകളോ അല്ലാതെ മറ്റൊന്നുമല്ലെന്ന് അവൻ പാപിയായ പുരുഷന്മാരെ മോശമായി പഠിപ്പിച്ചു.
യേശു പറഞ്ഞു: “ഇല്ല! അങ്ങിനെ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ!” പിന്നെ യേശു സ്ത്രീകളോടുള്ള സ്നേഹവും ആദരവും മാതൃകാപരമായി പ്രകടിപ്പിക്കുവാൻ തുടങ്ങി. യേശുവിൻ്റെ ജീവിതത്തിലും പ്രവർത്തിയിലും പ്രത്യേകമായ സംരക്ഷിതവും വിലപ്പെട്ടതുമായ സ്ഥാനം വഹിച്ചിരുന്ന സ്ത്രീകളുടെ മാതൃക കാണുന്നതിന് ലൂക്കോസിൻ്റെ പുസ്തകം [ലൂക്കോസ് 7:36-50 ഈ പഠനം ആരംഭിക്കുന്നതിനുള്ള ഒരു നല്ല ആരംഭമായിരിക്കും] പഠിച്ചാൽ മാത്രം മതി.
യേശുവിൽ ചൊരിയപ്പെട്ട സ്നേഹത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ കാണുവാൻ ചില സ്ത്രീകളുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക ശ്രദ്ധിച്ചാൽ മതി. യേശു തടവിലായിരുന്നവരെ മോചിപ്പിച്ചതിൻ്റെയും സ്ത്രീത്വത്തെ ഉയർത്തിയതിൻ്റെയും ഏറ്റവും വ്യക്തമായ ഉദാഹരണം, അത്തിൽ ഒരു കൂട്ടം സ്ത്രീകലുണ്ടായിരുന്നു എന്നതായിരിക്കാം [ലൂക്കോസ് 24; മത്തായി 27:55-56, 28:1-10; മാർക്കോസ് 15; യോഹന്നാൻ 20] അവൻ്റെ മരണസമയത്ത് തന്റെ കുരിശിന് ചുറ്റും അവർ അവനോടൊപ്പം നിന്നു. എല്ലാ മനുഷ്യരും യേശുവിനെ ഉപേക്ഷിച്ചപ്പോൾ അവന്റെ ആശ്വാസത്തിനായി അവനോടൊപ്പം നിന്നത് സ്ത്രീകളായിരുന്നു. അവൻ്റെ ആസന്നമായ മരണത്തിനും ശവസംസ്കാരത്തിനും വിലയേറിയ സുഗന്ധവർഗം വളരെ ത്യാഗപൂർവ്വം പകർന്നത് ഒരു സ്ത്രീയായിരുന്നു. യേശു സ്ത്രീത്വത്തിന് നൽകുന്ന ഉയർന്ന മൂല്യത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തം, അവനോടൊപ്പമുള്ള നമ്മുടെ സ്വന്തം ജീവിതത്തിൻ്റെ അടിസ്ഥാനമായ മരിച്ചവരിൽ നിന്നുള്ള അവൻ്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സുവാർത്ത അവിടുന്ന് ആദ്യം നൽകിയത് സ്ത്രീകൾക്കാണെന്നുള്ളതാണ്.
ആ നിമിഷം മുതൽ ഇന്നുവരെ, യേശുവിനും എല്ലാ ക്രിസ്ത്യാനിത്വത്തിനും സ്ത്രീകൾ എത്രത്തോളം പ്രാധാന്യമുള്ളവരും വിലപ്പെട്ടവരുമാണെന്ന് മനസ്സിലാക്കാതിരിക്കുവാൻ കഴിയില്ല.
– ഗലാത്യർ 3:27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള് എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.28 അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.29 ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
ദൈവത്തിന് ഒരിക്കലും അന്യ മക്കൾ അല്ലെങ്കിൽ അവിടുന്ന് വേർതിരിവ് കാണിക്കുന്ന കുട്ടികൾ ഇല്ല! നാമെല്ലാവരും യേശുക്രിസ്തുവിനോടൊപ്പം കൂട്ടവകാശികൾ ആണ്. ജന്മനാ ആണായാലും പെണ്ണായാലും ക്രിസ്തുവിൽ നാം അനുഗ്രഹിക്കപ്പെട്ടവരാണ്. തന്റെ രക്തത്താൽ അവനു വേണ്ടി നമ്മെ വിലക്ക് വാങ്ങിയ നമ്മുടെ ജീവിതം യേശുവിനെയോ തിരികെ നൽകാം മാത്രമല്ല നമുക്ക് അവിടുന്ന് ദാനം നൽകിയ ഈ ജീവിതം അവിടുന്ന് മഹത്വമെടുക്കുവാൻ നമുക്ക് സമർപ്പിക്കാം.
ഞങ്ങളുടെ തകർന്ന ഹൃദയങ്ങൾ, വിലയേറിയ സുഗന്ധ വർഗം, കണ്ണുനീർ എന്ന വീഡിയോ വീക്ഷിക്കുവാൻ താങ്കൾ കുറച്ച് സമയം ചെലവഴിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ആ വീഡിയോ കണ്ടതിന് ശേഷം, തനിക്കും അവൻ്റെ രാജ്യത്തിനും യേശു സ്ത്രീകൾക്ക് നൽകുന്ന മൂല്യത്തെക്കുറിച്ച് താങ്കൾ ഒരിക്കലും സംശയാലു ആവുകയില്ല.
കാണുക: തകർന്ന ഹൃദയങ്ങൾ, വിലയേറിയ സുഗന്ധ വർഗം, കണ്ണുനീർ – https://vimeo.com/724044711