പ്രവൃത്തികൾ 16:30-31 “അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.”
രക്ഷിക്കുന്ന വിശ്വാസം എന്നത് യേശുക്രിസ്തുവിനെ സംബന്ധിച്ച് സത്യമെന്ന് ഒരാൾ വിശ്വസിക്കുന്നതിനെ പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നു. യേശുവിനെക്കുറിച്ച് ഒരാൾ വിശ്വസിക്കുന്നതും യേശുവിനെക്കുറിച്ചുള്ള അസത്യമായ എന്തും തള്ളിക്കളയുന്നതും ഒരു വ്യക്തിക്ക് ഉണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിന്തകളാണ്! എന്തുകൊണ്ട്? സ്വർഗത്തിലോ നരകത്തിലോ ഒരാളുടെ നിത്യത ഈ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു.
രക്ഷ എന്നത് ലളിതമായി പറഞ്ഞാൽ: “കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, എന്നാൽ താങ്കൾ രക്ഷിക്കപ്പെടും” എന്നതാണ്.
യേശുവിനെക്കുറിച്ച് ബൈബിൾ ശാശ്വതമായി സത്യമെന്ന് പ്രഖ്യാപിക്കുന്നതും തന്നെക്കുറിച്ച് യേശു പറഞ്ഞതും വിശ്വസിക്കുന്നതാണ് നമ്മെ രക്ഷിക്കുന്നത്. യേശുവിനെക്കുറിച്ച് ബൈബിൾ സത്യമെന്ന് പ്രഖ്യാപിക്കുന്നത് താഴെ കൊടുത്തിരിക്കുന്നു. താങ്കൾ വിശ്വസിക്കുമോ?
ദൈവ വചനം പൂർണ്ണമായും സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു: 2 തിമോത്തി 3:16 “എല്ലാ തിരുവെഴുത്തുകളും ദൈവശ്വാസീയമാണ് ” മത്തായി 1:20-23 “. . ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”. എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് ജറുസലേമിന് പുറത്ത് കാൽവരി എന്ന സ്ഥലത്ത് മൂന്ന് പേരെ വധിച്ചതായി ഞാൻ വിശ്വസിക്കുന്നു. ഇവരിൽ രണ്ടുപേർ ശിക്ഷിക്കപ്പെട്ട കുറ്റവാളികളായിരുന്നു. യേശു എന്നു പേരുള്ള ഒരു മനുഷ്യൻ ഒരു കുറ്റ കൃത്യവും ചെയ്യാത്തവനും പൂർണ്ണമായും നിരപരാധിയാണെന്നും പ്രഖ്യാപിക്കപ്പെട്ടു, എന്നിട്ടും താൻ മതപരമായ പീഡനം നിമിത്തം വധിക്കപ്പെട്ടു. – ലൂക്കോസ് 23:32-34 “ദുഷ്‌പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്‌പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
- യേശു എന്നു പേരുള്ള ഈ മനുഷ്യൻ അന്ന് വധിക്കപ്പെട്ടവരിൽ മധ്യത്തിലെ കുരിശിൽ ഉണ്ടായിരുന്ന മനുഷ്യനായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. – കൊലൊസ്സ്യർ 2: 13-14 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; - യേശു എന്ന് പേരിട്ടിരിക്കുന്ന ഈ മനുഷ്യൻ, എൻ്റെ പാപങ്ങൾക്ക് പകരമായി അവിടുത്തെ ജീവൻ നൽകിയ ദൈവത്തിൻറെ പൂർണതയുള്ള പുത്രനാണെന്ന് ഞാൻ വിശ്വസിക്കുന്നു. – എഫെസ്യർ 1:7 അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
- യേശു ദൈവപുത്രനാണെന്നും ദൈവത്തിൽ നിന്ന് അയക്കപ്പെട്ട പൂർണ്ണ മനുഷ്യനാണെന്നും ഞാൻ വിശ്വസിക്കുന്നു. യേശു മരിച്ചു, അടക്കപ്പെട്ടു, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, അനേകം ദിവസങ്ങളിൽ അനേകം സാക്ഷികളാൽ കാണപ്പെടുകയും പിതാവായ ദൈവത്തിൻ്റെ വലതു ഭാഗത്തേയ്ക്ക് സ്വർഗത്തിലേക്ക് കയറുകയും ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു. – 1 കൊരിന്ത്യർ 15: 3-6 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.” - ഞാൻ ഒരു കുറ്റവാളി പാപിയാണെന്നും നിത്യമായ മരണത്തിന് അർഹനാണെന്നും ഞാൻ വിശ്വസിക്കുന്നു, എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കാൻ എനിക്ക് യേശുവിനെ ആവശ്യമുണ്ട്. – റോമർ 3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു. – റോമർ 6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
- യേശുവിൻ്റെ വാക്കുകൾ തികച്ചും സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, അവനോടുകൂടെ സ്വർഗത്തിലും പിതാവായ ദൈവത്തോടൊപ്പവും ആയിരിക്കുക എന്നതാണ് നിത്യജീവനിലേക്കുള്ള ഏക മാർഗം: – യോഹന്നാൻ 14:6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.- യോഹന്നാൻ 6:66-68 അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.
ആകയാൽ യേശു പന്തിരുവരോടു: “നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ ” എന്നു ചോദിച്ചു.
ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. - ഈ ലോകത്തിൽജനിച്ചവരെല്ലാം തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് യേശു ചോദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു: – യോഹന്നാൻ 21:15 അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു.
- യേശു എന്നെ സ്നേഹിക്കുന്നുവെന്നും അവനെ സ്നേഹിക്കാനും അവനെ അനുഗമിക്കാനും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു: – യോഹന്നാൻ 15:9 [യേശു പറഞ്ഞു] -പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ. – [യോഹന്നാൻ 14:23 യേശു പറഞ്ഞു] “യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.
- തന്നേക്കുറിച്ച് കഴിയുന്നത്ര മറ്റുള്ളവരോട് പറയാൻ യേശു എന്നോട് ആവശ്യപ്പെട്ടതായി ഞാൻ വിശ്വസിക്കുന്നു: [യേശു പറഞ്ഞു] – മർക്കോസ് 5:19 “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക” എന്നു അവനോടു പറഞ്ഞു..
- സ്വർഗം എന്നൊരു സ്ഥലമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. യേശു, എൻ്റെ മരണശേഷം, എന്നേക്കും അവനോടൊപ്പം ഉണ്ടായിരിക്കാൻ എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. – യോഹന്നാൻ 14:1-3 [യേശു പറഞ്ഞു] “നിങ്ങളുടെ ഹൃദയം കലങ്ങരുത്; നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു, എന്നിലും വിശ്വസിക്കുക. എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട് നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും. - ഇനിപ്പറയുന്ന സത്യങ്ങൾ താങ്കളുടെ ഹൃദയത്തിലെ ചോദ്യങ്ങൾ പരിഹരിക്കാനും “കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, നിങ്ങൾ രക്ഷിക്കപ്പെടും” എന്ന നിങ്ങളുടെ ആഗ്രഹത്തിന് ഊർജം പകരുന്നതിനും സഹായിക്കും.
യോഹന്നാൻ 6:28-29 അവർ അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 1:12 അവനെ (യേശുവിനെ )കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.