താങ്കളുടെ മഹത്തായ ചോദ്യം: ദയവായി ദൈവസ്നേഹത്തെക്കുറിച്ച് എന്നോട് പറയാമോ?
ഉത്തരം: തീർച്ചയായും: അപ്പൊസ്തലനായ യോഹന്നാൻ നമുക്കായി അവശേഷിപ്പിച്ച കത്തുകളിൽ ദൈവസ്നേഹത്തിന്റെ ഏറ്റവും വ്യക്തമായ പ്രഖ്യാപനങ്ങൾ നമുക്ക് കാണുവാൻ കഴിയും. ഇരുൾ നിറഞ്ഞതും സങ്കടകരവും സ്നേഹരഹിതവുമായ നമ്മുടെ ലോകത്തിലെ എല്ലാ മനുഷ്യരോടുമുള്ള ദൈവസ് നേഹം വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ നമ്മെ ആവേശഭരിതരാക്കുന്ന 1 യോഹന്നാനിൽ നിന്നുള്ള മൂന്ന് വാക്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം
- 1 യോഹന്നാൻ 3:1-2 “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.”
- 1 യോഹന്നാൻ 4:9-11 :9ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.10 നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു. 11 പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു
- 1 യോഹന്നാൻ 5:2-4 :2 നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം. 3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. 4 ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
സ്നേഹം സ്വമേധയാ ആയിരിക്കേണ്ടതും ബലം പ്രയോഗിക്കാൻ കഴിയാത്തതുമായതിനാൽ ദൈവം സ്വമേധയാ നമ്മെ സ്നേഹിക്കുന്നത് തിരഞ്ഞെടുത്തു! നമ്മുടെ ഏറ്റവും ഉത്തമമായ നന്മയ്ക്കുവേണ്ടിയുള്ള അവിടുത്തെ സ് നേഹനിർഭരമായ ആഗ്രഹത്തിനെതിരെ നാം മത്സരിച്ചിരിക്കുന്നതിനാൽ നാം ജന്മനാ പാപ സ്വഭാവം ഉള്ളവർ ആകയാൽ നാം സ്നേഹത്തിന് അർഹതയില്ലാത്തവർ ആണ് . പാപം ചെയ്യുകയും അവിടുത്തെ സ് നേഹപുരസ്സരമായ കരുതൽ തള്ളിക്കളയുകയും ചെയ്ത ധിക്കാരികളാണ് നാം (ഉല് പത്തി 3 കാണുക).
എന്നാൽ ദൈവം, നാം അവിടുത്തെ തള്ളിക്കളഞ്ഞിട്ടും നമ്മെ സ്നേഹിച്ചു, മാത്രമല്ല അവനുമായി ഒരു സ്നേഹബന്ധത്തിലേക്ക് മടങ്ങാനുള്ള ഒരേ ഒരു മാർഗം അവിടുന്നു പ്രദാനം ചെയ്തു. എന്താണ് ആ ഒരേയൊരു വഴി? “നിങ്ങൾ എന്നെ സ്നേഹിക്കുമോ?” എന്ന മുഴുവൻ മനുഷ്യരോടുമുള്ള അവിടുത്തെ ലളിതമായ ചോദ്യത്തിനുള്ള ഞങ്ങളുടെ പ്രതികരണമാണിത്. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ പുത്രനായ യേശുവിനെ സ്നേഹിക്കും!
എക്കാലത്തെയും ഏറ്റവും വലുതും ലളിതവുമായ സത്യങ്ങളിലൊന്ന് ഇതാണ്: ദൈവം താങ്കളെ സ്നേഹിക്കുന്നു! പകരമായി അവനെ സ് നേഹിക്കാൻ തിരഞ്ഞെടുക്കാൻ ദൈവം നമുക്ക് ഒരു “തിരഞ്ഞെടുക്കുവാൻ ഉള്ള സ്വാതന്ത്ര്യം” നൽകിയിരിക്കുന്നതിനാൽ, അവൻ നമ്മോടു പറയുന്നു: “നിങ്ങൾ ആ ഗ്രഹിക്കുന്നുവെങ്കിൽ . . . ഞാൻ ചെയ്യാം.” എന് റെ പുത്രനായ യേശുവിനെ നിങ്ങൾ സ് നേഹിക്കുന്നുവെങ്കിൽ , ഞാൻ നിങ്ങളുടെമേല് ചൊരിയുന്ന സ് നേഹത്തിന് പകരമായി നിങ്ങൾ ക്ക് എന്നെ സ്നേഹിക്കുവാൻ കഴിയുന്ന ഒരു പുതിയ ആത്മാവിനെ ഞാൻ നിങ്ങൾക്കു നൽകും.
താഴെ പറയുന്ന കാര്യങ്ങൾ ദൈവത്തിന്റെ സ്നേഹം നമ്മോട് പ്രദർശിപ്പിക്കുന്ന ചില വസ്തുതകൾ ആണ്:
യോഹന്നാൻ 3:16-17:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
റോമാ 5:8 :ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
ഇത് യേശുവിന് പിതാവിനോടും നമ്മോടുമുള്ള സ്നേഹത്തിന്റെ വ്യക്തമായ പ്രകടനം താഴെ പറയുന്ന യാഥാർഥ്യങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ലൂക്കോസ് 22:41
താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
സത്യം 1: ദൈവം ഓരോ പുരുഷനോടും സ്ത്രീയോടും ആൺകുട്ടിയോടും പെൺകുട്ടിയോടും ചോദിക്കുന്നു, “നിങ്ങൾ എന്നെ സ് നേഹിക്കുമോ?”
- മർക്കോസ് 12:30 “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.”
- യോഹന്നാൻ 13:34 “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.”
- യോഹന്നാൻ 21:17 “മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക”.
സത്യം 2: ചെറിയ കുട്ടികൾക്ക് അവരുടെ ബലഹീനതയിൽ അല്ലെങ്കിൽ അവരുടെ തെറ്റുകൾ കാണുമ്പോൾ മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം അവരോട് സ്നേഹവും വാത്സല്യവും കാണിക്കുകയും അവരെ അനുസരിക്കുവാൻ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്.
- നമ്മിൽ നിന്നും ഒന്നും ആവശ്യമില്ലാത്ത പരമാധികാരിയായ ദൈവത്തിന്റെ മക്കൾക്കും അതേ ഗുണങ്ങൾ മാത്രമേ ദൈവത്തിനും ചെയ്യുവാൻ ചെയ്യാൻ കഴിയൂ: സ്നേഹം, വാത്സല്യം, അനുസരണം.
സത്യം 3: നാം യേശുവിനെ സ്നേഹിക്കുന്നുവെങ്കിൽ നാം അവിടുത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യും.
- യോഹന്നാൻ 14:15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.”
- യോഹന്നാൻ 14:21 “എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.”
സത്യം 4: ഒരുവന് ആത്മ രക്ഷ പ്രാപിക്കുന്നതിനുള്ള വിശ്വാസം യേശുക്രിസ് തുവിനെക്കുറിചുള്ള വസ്തുതകൾ അവൻ പൂർണ്ണ ഹൃദയത്തോടെ സത്യമാണെന്നു വിശ്വസിക്കുന്നതിൽ പൂർണമായും ആശ്രയിച്ചിരിക്കുന്നുവെന്ന് ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. യേശുവിനെക്കുറിച്ച് ഒരാൾ വിശ്വസിക്കുന്നതും യേശുവിനെക്കുറിച്ച് അസത്യമായതെല്ലാം ഉപേക്ഷിക്കുന്നതും ഒരു വ്യക്തിയെ സംബന്ധിച്ചു ണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചിന്തകളാണ്! എന്തുകൊണ്ട്? സ്വർഗത്തിലോ നരകത്തിലോ ഒരാളുടെ നിത്യത ഇതിനുള്ള അവൻ്റെ പ്രതികരണത്തിന് ആശ്രയിച്ചിരിക്കുന്നു.
ഇനിപ്പറയുന്ന സത്യമാണ് ഒരാൾ വിശ്വസിക്കുകയും അവരുടെ നിത്യജീവനു വേണ്ടി ആശ്രയം അർപ്പിക്കുകയും ചെയ്യേണ്ടത്. “പുതുതായി ജനിച്ച” അനുഭവത്തിൽ, ഒരാൾ യേശുവിനെ സ്നേഹിക്കുകയും അവൻ നയിക്കുന്നിടത്തെല്ലാം അവനെ അനുഗമിക്കാൻ പൂർണ്ണമായി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യും.
- ദൈവത്തിന്റെ വചനങ്ങൾ പൂർണ്ണമായും സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു: മത്തായി 1:20-23 “20 ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. 22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”. 23 എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
- ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് ജറുസലേമിന് പുറത്ത് കാൽവരി എന്ന ഒരു സ്ഥലം ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു, അവിടെ മൂന്ന് പേരെ വധിച്ചു. അവരിൽ രണ്ടു പേർ കുറ്റവാളികളായിരുന്നു. യേശു എന്നു പേരുള്ള ഒരു മനുഷ്യൻ എല്ലാ കുറ്റത്തിനും തീർത്തും നിരപരാധിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും മതപരമായ പീഡനം നിമിത്തം വധിക്കപ്പെട്ടു.
- യേശു എന്നു പേരുള്ള ഈ മനുഷ്യൻ അന്നു വധിക്കപ്പെട്ടവരിൽ മധ്യത്തിലെ ക്രൂശിൽ ഉണ്ടായിരുന്ന വ്യക്തി ആണെന്ന് മനുഷ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു.
- യേശു എന്നു പേരുള്ള ഈ മനുഷ്യൻ, എന്റെ പാപങ്ങൾക്കു വേണ്ടി വിലകൊടുക്കുവാൻ ക്കാൻ എനിക്കായി തൻ്റെ ജീവൻ നൽകിയ തികഞ്ഞ ദൈവപുത്രനാണെന്ന് ഞാൻ വിശ്വസിക്കുന്നു.
- യേശു ദൈവ പുത്രനും ദൈവത്തിൽ നിന്ന് അയക്കപെട്ട പരിപൂർണ്ണ മനുഷ്യനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
- യേശു മരിച്ചു, അടക്കം ചെയ്യപ്പെട്ടു, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, അനേകം സാക്ഷികളാൽ പല ദിവസങ്ങളായി കാണപ്പെടുകയും പിതാവായ ദൈവത്തിന്റെ വലത് ഭാഗത്തു സ്വർഗത്തിലേക്ക് കയറിപ്പോകുകയും ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു.
- ഞാൻ ഒരു കുറ്റവാളിയായ പാപിയാണെന്ന്, അത് നിമിത്തം ഞാൻ നിത്യ മരണം അർഹിക്കുന്നു എന്ന് അറിയുന്നു.എന്റെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കാൻ എനിക്ക് യേശു ആവശ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
- സ്വർഗ്ഗം എന്നൊരു സ്ഥലമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
- എന്റെ മരണശേഷം യേശു എന്നെ സ്വർഗത്തിലേക്കു കൊണ്ടുപോകുമെന്നും അവനോടുകൂടെ എന്നേക്കും ഞാൻ ഉണ്ടായിരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.
യോഹന്നാൻ 14:1-3 “1നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. 2 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. 3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.”
യോഹന്നാൻ 6:28-29: “അവർ അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. 29 യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 1:12 “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”
പ്രവൃത്തികൾ 2:38 “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.”
യേശുവിനോടു താങ്കൾ എങ്ങിനെ പ്രതികരിക്കും?
ജോർജ്ജ് സ്റ്റെബിൻസ് (1887)
അപ്പോൾ യേശുവിനോടു താങ്കൾ എങ്ങിനെ പ്രതികരിക്കും?
ഓ, എന്തായിരിക്കും ഉത്തരം?
ഓ,താങ്കൾ യേശുവിനോടു താങ്കൾ എങ്ങിനെ പ്രതികരിക്കും?
വാത്സല്യപൂർവ്വം അവിടുന്ന് താങ്കളോട് കൽപ്പിക്കുന്നു .
താങ്കളുടെ ഭാരങ്ങൾ അവിടുത്തെ കാൽക്കൽ അർപ്പിക്കുവാൻ
താങ്കളെ യേശു മധുരമായും ഉച്ചത്തിലും വിളിക്കുന്നു!
ഓ, താങ്കൾ യേശുവിനെ എന്തു ചെയ്യും?
താങ്കളോടുള്ള വിളി ഉച്ചത്തിലും വ്യക്തമായും വരുന്നു;
ഗൗരവതരമായ വാക്കുകൾ മുഴങ്ങുന്നു
ആ വിളി കേൾക്കുവാൻ തുറക്കപ്പെട്ട കാതുകളിൽ;
അനശ്വരമായ ജീവിത്തെ കുറിച്ചുള്ള ചോദ്യം,
എന്നെന്നേക്കുമായി സന്തോഷവും;
ഓ, ആത്മാവ് വളരെ ദുഃഖിതനും ക്ഷീണിതനുമാണ്,
ആ മധുരശബ്ദം താങ്കളോട് സംസാരിക്കുന്നു;
ഓ, മഹത്വത്തിന്റെ രാജാവിനെക്കുറിച്ച് ചിന്തിക്കുക
സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നവൻ,
അവിടുത്തെ ജീവിതം വളരെ ശുദ്ധവും പവിത്രവുമാണ്,
അവിടുത്തെ മരണം, അവിടുത്തെ കുരിശ്, അവിടുത്തെ കിരീടം;
അവിടുത്തെ ദിവ്യാനുഗ്രഹത്തെപ്പറ്റി,
താങ്കൾക്ക് വേണ്ടിയുള്ള അവന്റെ ത്യാഗം;
അപ്പോൾ താങ്കൾ യേശുവിനെ എന്തു ചെയ്യും?
ഓ, എന്തായിരിക്കും താങ്കളുടെ ഉത്തരം?