ഉത്തരം: ഐക്യത്തിനും സമാധാനത്തിനുമുള്ള ദൈവിക ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള അമാനുഷിക ശേഷിയും ശക്തിയും നൽകിയിരിക്കുന്ന ഭൂമിയിലെ ഏക വ്യക്തി ക്രിസ്തുവിന്റെ യഥാർത്ഥ അനുയായി മാത്രമാണ്. ഏതൊരു വ്യക്തിക്കും ദൈവത്തിന്റെ കൽപ്പനഅനുസരിച്ചു ദൈവത്തിന്റെ സ്നേഹനിയമം നിറവേറ്റാനുള്ള പ്രാപ്തി ലഭിക്കണമെങ്കിൽ, അത്തരമൊരു വ്യക്തിക്ക് ദൈവത്തെ സ് നേഹിക്കാനും അയൽക്കാരെ സ് നേഹിക്കാനുമുള്ള അമാനുഷിക ആഗ്രഹവും പ്രാപ്തിയും ഉണ്ടാകുകയും താൻ ഒരു “വീണ്ടും ജനിക്കുകയും” ചെയ്ത വ്യക്തിയാവുകയും വേണം.
ഒരു നിമിഷം ഞങ്ങളോടടൊപ്പം ചേർന്ന് ചിന്തിക്കാമോ? ഏറ്റവും ഐക്യതയുള്ളതും സമാധാനപൂർണവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്ന ഏറ്റവും നല്ല സദ്ഗുണം ഏതാണ്? ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഏറ്റവും നല്ല ഗുണം സ്നേഹമായിരിക്കും.
ഒരു വ്യക്തി യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും അവനെ അനുഗമിക്കാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ, ആ വ്യക്തിക്ക് യേശുക്രിസ്തുവിന്റെ ആത്മാവായ ഒരു പുതിയ ആത്മാവ് നൽകുന്നു. യേശുവിന്റെ ആത്മാവിനെ ഒരു വ്യക്തിയുടെ ഹൃദയത്തിൽ സ്ഥാപിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിർവഹിക്കപ്പെടുകയും അതിനെ “വീണ്ടും ജനനം” എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഒരു സ്വാഭാവിക കുഞ്ഞ് അവരുടെ മാതാപിതാക്കളുടെ സവിശേഷമായ അടയാളങ്ങളും സവിശേഷതകളും ഗുണങ്ങളും ഉപയോഗിച്ച് ഈ ലോകത്ത് ജനിക്കുന്നതുപോലെ, വീണ്ടും ജനനം, അത് “അമാനുഷിക ജനനം” ആണ്. യേശുക്രിസ് തുവിന്റെ സ്വഭാവസവിശേഷതകളും ആ സ്വഭാവസവിശേഷതകൾ പ്രയോഗിക്കാനുള്ള ശക്തിയും ക്രിസ്തു-അനുഗാമികൾക്ക് നൽകിയിരിക്കുന്നു.
ക്രിസ്തു അനുഗാമികൾക്ക് ലഭിക്കുന്ന ഈ “അമാനുഷിക ഗുണങ്ങളിൽ” ചിലത് എന്തെല്ലാമാണ് ?
ഗലാത്യർ 5:22-23 – ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
-റോമർ 13; 10 – സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
-1 കൊരിന്ത്യർ 13:4-8,13 സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയുന്നതുപോലെ, ക്രിസ്തുവിന്റെ ഈ ഗുണങ്ങളും സവിശേഷതകളും നമ്മുടെ അയൽക്കാരെ സ്നേഹിക്കാനും അവർക്ക് നന്മ ചെയ്യാനുമുള്ള ആഗ്രഹം മാത്രമേ ഉളവാക്കുന്നുള്ളൂ. ക്രിസ്തുമതം ഏതൊരു സമൂഹത്തിലും ഐക്യവും സമാധാനവും ഉളവാക്കുന്നത് ഇങ്ങനെയാണ്. നമ്മുടെ അയൽക്കാരനെ സ് നേഹിക്കാതെയും എല്ലാ അവസരങ്ങളിലും അവർക്ക് നന്മ ചെയ്യാതെയും നമുക്ക് യേശുക്രിസ്തുവിനെ സ്നേഹിക്കാൻ കഴിയില്ല.
ഈ സത്യം വളരെ പ്രധാനമാണ്, യേശു അതിനെ ഒരൊറ്റ വാചകത്തിലേക്ക് ചുരുക്കി: വീണ്ടും ജനിക്കാതെ ഒരാൾക്ക് ഒരു ക്രിസ്തു അനുയായിയാകാൻ കഴിയില്ല [യേശുവിന്റെ ആത്മാവിനെ അമാനുഷികമായി നൽകി ദൈവത്തിന്റെ നിത്യ കുടുംബത്തിലേക്ക് കൊണ്ടുവരുന്ന അനുഭവം].
-യോഹന്നാൻ 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല” എന്നു ഉത്തരം പറഞ്ഞു.
ദൈവം തന്റെ സൃഷ്ടികൾക്ക് കൽപ്പനകൾ നൽകുമ്പോൾ അവ നിർവ്വഹിക്കുവാനുള്ള അമാനുഷിക ശക്തി നൽകാതെ ഒരു കൽപ്പനയും നൽകുന്നില്ല. നമ്മുടെ അയൽക്കാരെ സ്നേഹിക്കാൻ ദൈവം നിങ്ങളോടും എന്നോടും ഈ ലോകത്തിൽ ജനിച്ച എല്ലാവരോടും കൽപിച്ചിരിക്കുന്നു! യേശുക്രിസ്തുവിൽനിന്നുള്ള ഈ സ്നേഹമാണ് ശാശ്വതമായ സമാധാനവും ഐക്യവും ഉളവാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. നമ്മുടെ മാനുഷിക ബന്ധങ്ങളെ ശരിക്കും രൂപാന്തരപ്പെടുത്തുന്നതിനു ശാശ്വതമായ ഐക്യവും സമാധാനവും നമ്മുടെ ജീവിതത്തിലേക്ക് വരാനുള്ള ഒരേയൊരു ഉറവിടം ഈ സ്നേഹം മാത്രമാണ്.
ദൈവത്തിന്റെ രാജകീയ കൽപ്പന – സ്നേഹത്തിന്റെ നിയമം
– മാർക്കോസ് 12:29-31 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
യേശു ഈ മഹത്തായ രണ്ടു കല്പനകൾ പൂർണമായി നിറവേറ്റി. ഒരു വ്യക്തി “വീണ്ടും ജനിക്കുമ്പോൾ” അവർക്ക് ക്രിസ്തുവിന്റെ ആത്മാവ് നൽകപ്പെടുന്നു. അത് ദൈവത്തെയും ആളുകളെയും സ്നേഹിക്കാനുള്ള ആഗ്രഹവും ശക്തിയും ജ്വലിപ്പിക്കുന്നു, യേശു തന്നെ ദൈവത്തെ സ്നേഹിക്കുകയും സകല മനുഷ്യരെയും സ്നേഹിക്കുകയും ചെയ്യുന്നു. ദൈവവും നമ്മുടെ അയൽക്കാരും തമ്മിൽ ഐക്യവും സമാധാനവും ഉളവാക്കുന്നതിനുള്ള ഏക ഉറവിടം ക്രിസ്തുവിനെപ്പോലെയുള്ള സ്നേഹമാണ്. എല്ലാ മനുഷ്യർക്കും ഏറ്റവും മികച്ചത് നാം ആഗ്രഹിക്കുമ്പോൾ, ഈ താൽക്കാലിക ഭൗമിക ജീവിതത്തിൽ മാത്രമല്ല, പരലോകത്തിലും, നിത്യമായത് അവരുടെ ജീവിതത്തിലേക്ക് സാധ്യമായ ഏറ്റവും മികച്ച നിധി കൊണ്ടുവരുന്ന ഒന്ന് അവർക്ക് നൽകാൻ നാം ആഗ്രഹിക്കും.
ഐക്യവും സമാധാനവും അടങ്ങിയ ആ നിധിയുടെ കലവറ തുറക്കാൻ കഴിയുന്ന ഒരേയൊരു യഥാർത്ഥ താക്കോൽ ക്രിസ്തു-അനുഗാമികൾക്കു മാത്രമേ ഉള്ളൂ.
ഈ ഏറ്റവും വലിയ നിധി ഉപയോഗിച്ച് നാം എന്തു ചെയ്യണം? നാം അത് മറ്റുള്ളവരുമായി പങ്കു വക്കണം.
ഭയചകിതരും നിരുത്സാഹിതരും അടിച്ചമർത്തപ്പെട്ടവരും കുറ്റബോധം നിറഞ്ഞവരുമായ മനുഷ്യ ഹൃദയങ്ങളിൽ ഐക്യവും സമാധാനവും കൊണ്ടുവരുന്ന യേശുവിനെക്കുറിച്ച് കഴിയുന്നത്ര ആളുകളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
യേശു മാത്രമാണ് സമാധാനം കൈവരുത്തുകയും യഥാർഥ നിത്യ ഐക്യം ഉളവാക്കുകയും ചെയ്യുന്നത് . യേശു നമ്മുടെ പാപം നിമിത്തം നാം എതിർക്കുകയും വേർപിരിഞ്ഞിരിക്കുകയും ചെയ്ത ദൈവവുമായി അനുരഞ്ജനവും സമാധാനവും കൊണ്ടുവരുന്നു. യേശുവാണ് അതിനുള്ള ഏക സ്രോതസ്സ് [നിരന്തരം ഒഴുകുന്ന ജീവന്റെ ഉറവിടം] അതിൽ നിന്ന് നാം ആഴമായ സ്നേഹത്തെ കോരിയെടുക്കുകയും നിരാശിതരും, ഈ ലോക ചിന്തകളിൽ പെട്ട് ഉഴലുകയും ജീവിതത്തിന്റെ ഭൂരി ഭാഗവും അയൽക്കാരെ ദ്രോഹിച്ചതിന്റെ മുൻകാല കുറ്റ ബോധം പേറി നിൽക്കുന്ന വ്യക്തികളെ ആഴമായി സ്നേഹിക്കുകയും ചെയ്യുന്നു. അവരെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ നമുക്ക് കഴിയുന്നു.
– യോഹന്നാൻ 4:10,13-14,25-26
അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു. യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
1ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു. സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു.
ക്രിസ്തുവിനോടുംക്രിസ്തുവിൽ നിന്നുമുള്ള ഈ സ്നേഹമാണ് ശാശ്വതമായ സമാധാനവും ഐക്യവും ഉളവാക്കുന്ന ഏക ഉറവിടം.
ക്രിസ്തുവിൽ എല്ലാവർക്കും ഞങ്ങളുടെ എല്ലാ സ്നേഹവും – ജോൺ + ഫിലിസ് + സുഹൃത്തുക്കൾ @ WasItForMe.com

