ഉത്തരം: സ്വാഭാവിക ജനനം പോലെ, “ഒരു പുതിയ ആത്മീയ സൃഷ്ടിയായി പുതിയ ജീവനിലേക്കു കൊണ്ടുവരപ്പെടുന്ന” അമാനുഷിക ജനനം പരിശുദ്ധാത്മാവിനാൽ ഒരു വ്യക്തിയുടെ ഹൃദയത്തിൽ ആരംഭിക്കുന്ന ഒരു പ്രക്രിയ ആണ് .
2 കൊരിന്ത്യർ 5:17 “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.”
യോഹന്നാൻ 16:7-9 7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും ബോധം വരുത്തും.
പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യം താഴെ പറയുന്ന കാര്യങ്ങൾ വഴി വെളിപ്പെടുത്തുന്നു:
- സൃഷ്ടി [റോമർ 1:20-21] 20 ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
- മനഃസാക്ഷി [റോമർ 2:15-16] 15 ‘അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
- ദൈവത്തിന്റെ അരുളപ്പാട്ടുകളും എഴുതപ്പെട്ട തിരുവചനവും [റോമർ 10:15-18] എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ. എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മുടെ ഇരുണ്ടതും പാപ പങ്കിലവുമായ ഹൃദയങ്ങളിൽ സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു, നാം ദൈവത്തിന്റെ വിശുദ്ധമായ സ്നേഹനിയമം ലംഘിച്ചുവെന്ന ബോധ്യം നൽകുന്നു –
മർക്കൊസ് 12:29-31 29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു. നമ്മുടെ ലംഘനത്തെയും കുറ്റബോധത്തെയും തിരിച്ചറിയാൻ എനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്. രക്ഷിക്കപ്പെടാൻ ഞാൻ എന്തു ചെയ്യണം?”—പ്രവൃത്തികൾ 16:30-310 അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. 31 കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
പരിശുദ്ധാത്മാവ് തിരുവചനത്തിൽ കൂടിയോ അരുളപ്പാടുകളിൽ കൂടിയോ മധുരമായി പ്രഖ്യാപിക്കുന്നത് : “കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, എന്നാൽ താങ്കൾ രക്ഷിക്കപ്പെടും” എന്നാണ്.
ഈ സന്ദർഭത്തിൽ ശ്രോതാവ് ഒന്നുകിൽ ഫിലിപ്പിയൻ തടവുകാരനെപ്പോലെ പ്രതികരിക്കും:
പ്രവൃത്തികൾ 16:33″ 33 അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. 34 പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു
അല്ലെങ്കിൽ യോഹന്നാൻ 6-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ അനുഗാമികളെപ്പോലെ അവർ പ്രതികരിക്കും: യോഹന്നാൻ 6:63-68 “63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.64 എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു ” എന്നു പറഞ്ഞു — വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു 65 ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു.66 അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.67 ആകയാൽ യേശു പന്തിരുവരോടു: “നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ” എന്നു ചോദിച്ചു.68 ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു”
ക്രിസ്തുവിന്റെ ആത്മാവ് ഒരു വ്യക്തിയുടെ ഹൃദയത്തിൽ ജനിക്കുന്നു. മുമ്പ് ദൈവത്തോടും ക്രിസ് തുവിനെ തിരസ്കരിചവനും ആയിരുന്ന “നവജാതശിശു” ഇപ്പോൾ ദൈവത്തോടും അവരുടെ അയൽക്കാരോടുമുള്ള ദൈവത്തിന്റെ പരിശുദ്ധ സനേഹനിയമം നിറവേറ്റാൻ ആഗ്രഹിക്കുന്നതിന് ശക്തീകരിക്കപ്പെടുന്നു . ഈ പുതിയ ജന്മം മററുളളവരോടു പറയാതിരിക്കാൻ കഴിയാത്തവിധം സന്തോഷം ഉളവാക്കുന്നു:
2 കൊരിന്ത്യർ 5:20 “20 ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.”
ഇപ്പോൾ “പുതിയ സൃഷ്ടി” പൗലോസിനെപ്പോലെ തങ്ങളുടെ നന്ദി പ്രകടമാക്കാൻ തുടങ്ങുന്നു:
1 തിമൊഥെയൊസ് 1:12-14 12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കർത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു. 13 മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു. 14 നമ്മുടെ കർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വർദ്ധിച്ചുമിരിക്കുന്നു.“