And he said, “Jesus, remember me when you come into your kingdom.” - Luke 23:42

“സകലവും നിവർത്തിയായി!”

Share Article

സകലവും നിവർത്തിയായി!” യോഹന്നാൻ 19:30

സകലവും നിവർത്തിയായി!” ഈ പ്രസ്താവന എന്താണ് അർത്ഥമാക്കുന്നത്?

യോഹന്നാൻ 19: 28-30 അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. (യേശുവിന്റെ ഭൗതീക ശരീരം മരണപ്പെട്ടു). 

ഉത്തരം: തൻറെ മരണത്തിന് തൊട്ടുമുമ്പ് യേശു പറഞ്ഞു, “അത് നിവൃത്തിയായി!”

ഈ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നത്, യേശു തൻ്റെ ഭൗമിക ജീവിതത്തിൻ്റെ ഉദ്ദേശ്യം വിജയകരമായി പൂർത്തിയാക്കി, അതായത് കുറ്റവാളികളും, പാപം നിറഞ്ഞ ദുഷിച്ചവരും മരണ യോഗ്യരുമായ മനുഷ്യരാശിക്ക് തികഞ്ഞ പകരക്കാരനായി മരിക്കുവാൻ ഭൂമിയിലേക്ക് വരണമെന്ന പിതാവിൻ്റെ ഇഷ്ടം പൂർത്തിയാക്കി എന്നാണ്. 

“ഇത് പൂർത്തിയായി” എന്നത് ആർക്കാണ് ബാധകമാകുന്നത്? വിശ്വാസത്തിൻ്റെയും പശ്ചാത്താപത്തിൻ്റെയും ദാനങ്ങൾ സ്വീകരിച്ചുകൊണ്ട് യേശുക്രിസ്തുവിൻ്റെ ജീവിതം തന്നെ സ്വീകരിക്കുന്ന ഏതൊരു വ്യക്തിയുടെയും പാപത്തിൻ്റെ കടം യേശു ഇല്ലാതാക്കി.

യഹൂദനോ വിജാതിയനോ ആയ ഏതൊരു വ്യക്തിക്കും, യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനും ആയി വിശ്വസിക്കുകയും അവനെ അനുഗമിക്കാൻ പ്രതിജ്ഞാബദ്ധമാക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും പരിശുദ്ധാത്മാവ് മാനസാന്തരം എന്ന സമ്മാനം നൽകുന്നു.

യോഹന്നാൻ 14:6 യേശു അവനോടു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ വരുന്നില്ല” എന്ന് പറഞ്ഞു. 

മാർത്ത വിശ്വസിച്ചു.

  • യോഹന്നാൻ 11:23-27 യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു

മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭയമായ മരണഭയത്തെയും പരിശുദ്ധ ദൈവത്തിൽ നിന്ന് എന്നെന്നേക്കുമായി വേർപിരിയുന്നതിനെയും തൻ്റെ മരണത്തിലൂടെ യേശു പരാജയപ്പെടുത്തി. തൻ്റെ മരണത്തിലൂടെ, യേശു മരണത്തെയും സാത്താനെയും തോൽപിച്ചു, സാത്താൻ മരണഭയത്തിലൂടെ എല്ലാ മനുഷ്യവർഗത്തെയും ഭയപ്പെടുത്തുന്നു. 

  • എബ്രായർ 2:14 മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.

യേശു മരിച്ചു, അവൻ്റെ വിലപ്പുറം കുത്തിത്തുളക്കപ്പെട്ടു.

  • യോഹന്നാൻ 19:31-37 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

ജോസഫിൻ്റെ കല്ലറയിലാണ് യേശുവിനെ അടക്കം ചെയ്തത്.

  • യോഹന്നാൻ 19:38-42 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു. അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.

യേശുവിൻ്റെ മരണവും പുനരുത്ഥാനവും ഇസ്രായേലിലുടനീളം പ്രഖ്യാപിക്കപ്പെടുന്നു.

ക്രിസ്തുവിൻ്റെ മരണത്തിനും പുനരുത്ഥാനത്തിനും പത്രോസ് സാക്ഷ്യം നൽകുന്നു.

  • പ്രവൃത്തികൾ 4:10 ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.

ഏകദേശം 2000 വർഷങ്ങളായി, യേശുക്രിസ്തുവിൻ്റെ മരണത്തിൻ്റെയും പുനരുത്ഥാനത്തിൻ്റെയും വിവരണങ്ങൾ അവൻ്റെ സുഹൃത്തുക്കളിൽ നിന്നും ശത്രുക്കളിൽ നിന്നും തീവ്രമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ഭൂരിഭാഗം മതപരവും അല്ലാത്തതുമായ സാഹിത്യങ്ങളിൽ നിന്നുള്ള നിഗമനം: യേശുക്രിസ്തുവിൻ്റെ മരണവും പുനരുത്ഥാനവും രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും മികച്ച ആധികാരിക സംഭവമാണ് എന്നാണ്.

ദൃക്‌സാക്ഷികളുടെ വിവരണങ്ങളിൽ നിന്ന് നമുക്ക് കണ്ടെത്തുവാൻ കഴിയുന്നത്: 

യേശുവിൻ്റെ ശരീരം കല്ലറയിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ പീലാത്തോസ് ഒരു കാവൽക്കാരനെ സജ്ജമാക്കുന്നു.

  • മത്തായി 27: 62-66 ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി: യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.
    അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.  അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

എന്നിരുന്നാലും, മൂന്ന് ദിവസത്തിനുള്ളിൽ ഉയിർത്തെഴുന്നേറ്റ കർത്താവിനെ ആരാധിക്കുന്ന സ്ത്രീകളെ നാം കാണുന്നു.

  • മത്തായി 28:5-10 ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ. അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരെറ്റു: നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. യേശു അവരോടു: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.

പട്ടാളക്കാർ കള്ളം പറയുവാൻ അധികാരികൾ കൈക്കൂലി നൽകുന്നു

  • മത്തായി 28:11-15 അവർ പോകുമ്പോൾ കാവൽക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു. അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു; അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.

ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിനു ശേഷമുള്ള 50-ാം ദിവസം, യെരൂശലേമിലെ എല്ലാവരോടും പത്രോസ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ പരസ്യമായി പ്രഖ്യാപിക്കുന്നു.

  • പ്രവൃത്തികൾ 2:22-24,33 യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു.
  • മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു. അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു. 

പല ഇസ്രായേല്യരും വിശ്വസിക്കുന്നു.

  • പ്രവൃത്തികൾ 2: 36-39, 47 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.  ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.  പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.
  • കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

യേശുക്രിസ്തു പൂർണതയുള്ള ജീവിതം നയിക്കുകയും പൂർണമായ മരണം വരിക്കുകയും ചെയ്തു. യേശുവിൻ്റെ ജീവിതത്തെ ദൈവം അംഗീകരിക്കുകയും വ്യക്തികളുടെ പാപങ്ങൾക്കും കുറ്റങ്ങൾക്കും സ്വീകാര്യമായ ഒരേയൊരു പകരക്കാരനായി അവൻ്റെ മരണം അംഗീകരിക്കുകയും ചെയ്തുവെന്ന് തുടർന്നുള്ള തന്റെ പുനരുത്ഥാനം വ്യക്തമാക്കുന്നു. തികഞ്ഞ പരിശുദ്ധ നീതിമാനായ ദൈവം, നമ്മുടെ സ്വന്തം ജീവിതത്തിന് പകരം യേശുവിൻ്റെ ജീവിതവും മരണവും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു, ദൈവം ഒരൊറ്റ വ്യവസ്ഥ മാത്രം മുന്നോട്ടു വക്കുന്നത്: മനുഷ്യർ ഓരോരുത്തരും ദൈവത്തിൻ്റെ പ്രിയപ്പെട്ട പുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസമുള്ളവർ ആകണം എന്നും അവന്റെ അനുയായി ആകുവാനുള്ള സ്ഥിരമായ ഒരു ആഗ്രഹവും ഉണ്ടാകണം എന്നതാണ് അത്. 

യിസ്രായേൽമക്കളല്ലാതെ മറ്റു ആർക്കൊക്കെ വേണ്ടി ആണ് യേശു മരിച്ചത്? പല വിജാതീയരും വിശ്വസിച്ചു.

  • റോമർ 3:29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.
  • പ്രവൃത്തികൾ 2:21 കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.
  • യോഹന്നാൻ 6:38-40 ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.

യേശുവിനെക്കുറിച്ചുള്ള സത്യം തിരഞ്ഞെടുക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള ഒരു “സ്വതന്ത്ര ഇച്ഛാശക്തി” കൊണ്ടാണ് എല്ലാ മനുഷ്യവർഗവും ജനിച്ചത്.

ക്രിസ്തുവിനെ നിരാകരിക്കുന്നവർക്ക്, യേശുക്രിസ്തുവിൻ്റെ മരണവും പുനരുത്ഥാനവും, ന്യായവിധിയുടെ മഹത്തായ വെള്ള സിംഹാസനത്തിൽ ദൈവമുമ്പാകെ നിൽക്കുമ്പോൾ, ഒരു ഒഴിച്ച് കൂടുവാൻ കഴിയാത്ത ന്യായവിധി അല്ലാതെ വേറെ ഒന്നും ലഭിക്കുവാനില്ല. 

  • വെളിപ്പാട് 20:12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. 15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

യേശുവിൻ്റെ അവസാന വാക്കുകൾ: “അത് നിവർത്തിയായി!” എന്നത് ഈ ഭൂമിയിൽ ജനിക്കപ്പെട്ടിട്ടുള്ള ഓരോ വ്യക്തിക്കും കൃത്യമായി എന്താണ് പൂർത്തിയാക്കിയത്? ഒന്നുകിൽ ശാശ്വതമായ രക്ഷ അല്ലെങ്കിൽ ശാശ്വതമായ ന്യായ വിധി. 

സത്യം: യേശുവിനെക്കുറിച്ചുള്ള പത്രോസിൻ്റെ സത്യപ്രഖ്യാപനത്തോട് പ്രതികരിച്ച മാർത്തയ്ക്കും മറ്റ് വിശ്വാസികളായ യഹൂദർക്കും ഒരു രക്ഷ എന്ന നിലയിലാണ് യേശുവിൻ്റെ മരണം ആയിത്തീർന്നത്. കൂടാതെ, യേശുവിൻ്റെ മരണം വിശ്വാസത്താൽ അംഗീകരിച്ചു യേശുക്രിസ്തുവിൽ വിശ്വസിച്ച് അവൻ്റെ ശിഷ്യന്മാരായി അവനെ അനുഗമിച്ചുകൊണ്ട് അവിടുന്ന് രക്ഷിക്കുന്നു എന്ന വിശ്വാസത്തോടെ പ്രതികരിച്ച അനേകം വിജാതീയർക്കുള്ള രക്ഷാ പദ്ധതിയും പൂർത്തിയാക്കി. . . പക്ഷേ, ദുഃഖകരമെന്നു പറയട്ടെ, ഭൂരിപക്ഷത്തിനും അത് അവരുടെ ന്യായവിധിക്കുള്ള ഒരു പ്രവൃത്തിയായി തീർന്നിരിക്കുന്നു. പരിശുദ്ധ ദൈവത്തിൻ്റെ മഹത്തായ ന്യായവിധി സിംഹാസനത്തിൽ അവരുടെ അന്തിമ ശിക്ഷാവിധിക്ക് ശേഷം, ഭൂമിയിലെ അവരുടെ ജീവിതകാലത്ത് യേശുവിനെ നിരസിച്ച എല്ലാവരെയും നിത്യ നരകത്തിലേക്ക്, അഗ്നി തടാകത്തിലേക്ക് എറിയപ്പെടും. ഈ നിത്യാത്മാക്കൾക്ക് വേദന ഒരിക്കലും കുറയുകയില്ല. ഈ ക്രിസ്തുവിനെ നിരാകരിക്കുന്നവരുടെ ദുഃഖവും വേദനയും കഷ്ടപ്പാടും ദൈവത്തിൽ നിന്നുള്ള വേർപാടും ഒരിക്കലും അവസാനിക്കുകയില്ല.

താങ്കൾ യേശുവിനെ കർത്താവും രക്ഷകനും ആയി വിശ്വസിക്കുകയും ആശ്രയിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുമോ? അതോ, യേശുവിൻ്റെ മരണം താങ്കൾക്ക് ഫലപ്രദമല്ലെന്ന് താങ്കളെ കുറിച്ച് പറയുമോ?

ലളിതമായ വിശ്വാസത്തിലും വിശ്വാസത്തിലും, തങ്ങളുടെ വിശ്വസ്തനായ സ്രഷ്ടാവിന് ജീവിതം തിരികെ നൽകുകയും, തങ്ങളെ പൂർണ്ണമായി സ്നേഹിക്കുന്ന യേശുവിനെ അനുഗമിക്കുകയും ചെയ്യുന്നവർക്ക്, അവരുടെ അവസാനം ഇങ്ങിനെ ആയിരിക്കും: 

വെളിപ്പാട് 21:3-5 “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.

എല്ലാവരോടും ഉള്ള നിറഞ്ഞ സ്നേഹത്തോടെ, ക്രിസ്തുവിൽ –

ജോൺ + ഫിലിസ് + സുഹൃത്തുക്കൾ @ WasItForMe.com

വീഡിയോകൾ കാണുക: ദൈവത്തിൻ്റെ സ്നേഹം – https://vimeo.com/912288970

ഞാൻ വിശ്വസിക്കുന്നു! https://wasitforme.com/i-believe/

You might also like

Was It For Me_It Is Matter Of What We Love Essay Image
Essay

It is a matter of what we love

Why is our culture overwhelmed by: Malformed Relationships, Materialism / Debt / Violence, Addiction to Media / Entertainment? Actually, the answer is…

Was It For Me_Heaven It Is Impossible for God to Lie Essay Image
Essay

Heaven, it is impossible for God to lie

So that by two unchangeable things, in which it is impossible for God to lie, we who have fled for refuge might have strong encouragement to hold fast to…

Would you pray for me?

Complete the form below to submit your prayer request.

* indicates required

Would you like to ask us a question?

Complete the form below to submit your question.

* indicates required