യോഹന്നാൻ 19:15-16 അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അവൻ (പീലാത്തോസ്) അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
“എൻ്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ത്യജിച്ചു തൻ്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” എന്ന യേശുവിൻ്റെ ഈ പ്രസ്താവന എന്താണ് അർത്ഥമാക്കുന്നത്?
- മർക്കോസ് 8:33-35 പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.”
ഉത്തരം: യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യം ഒരു വ്യക്തിക്ക് വെളിപ്പെടുത്തുപെടുമ്പോൾ ആ വ്യക്തി ഒരു തീരുമാനം എടുക്കണം.
ഈ തീരുമാനം വളരെ വ്യക്തമാണ്, കാരണം സാധ്യമായ രണ്ട് വഴികളിൽ ഒന്ന് തിരഞ്ഞെടുക്കാൻ വ്യക്തിയോട് അത് ആവശ്യപ്പെടുന്നു. യേശുവിനെ വിശ്വസിക്കുക/ സ്വീകരിക്കുക അല്ലെങ്കിൽ യേശുവിനെ നിരസിക്കുക.
വ്യക്തിയുടെ മുഴുവൻ ഭാവിയും അവൻ/അവൾ തിരഞ്ഞെടുക്കുന്ന പാതയിലൂടെ സന്തുലിതാവസ്ഥയിലാകുന്നു. യേശു തന്നെക്കുറിച്ച് പ്രഖ്യാപിച്ച സത്യം കേട്ടതിനുശേഷം, കേൾക്കുന്നയാൾ തീരുമാനിക്കണം: ഞാൻ യേശുവിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമോ അതോ ഞാൻ അവനെ തള്ളിക്കളയുമോ? ഞാൻ യേശുവിനെ ആശ്ലേഷിക്കുമോ അതോ അവനെ വീണ്ടും ക്രൂശിക്കാൻ വിടുമോ?
യേശു തന്നെക്കുറിച്ച് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുന്നത് മറ്റൊരു തീരുമാനം ആവശ്യപ്പെടും: ഞാൻ യേശുവിനെ അനുഗമിച്ച് അവൻ്റെ ശിഷ്യനാകുമോ (അനുഗാമി ) അതോ ഈ വിവരം ലഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നത് പോലെ ഞാൻ യേശുവിനെ നിരസിച്ച് എൻ്റെതായ സ്വയ കേന്ദ്രീകൃത ജീവിതം തുടരുമോ?
ഞാൻ യേശുവിൻ്റെ അനുയായി ആയിത്തീർന്നാൽ, അവൻ എൻ്റെ രക്ഷകൻ മാത്രമല്ല, എൻ്റെ കർത്താവും ആയിത്തീരുന്നു. ഞാനിപ്പോൾ സ്വമേധയാ അദ്ദേഹത്തിൻ്റെ നേതൃത്വത്തിനും കർതൃത്വത്തിനും കീഴിലുമാണ്. ഇതിനർത്ഥം ഞാൻ സ്വയം “ദൈവം” ആകാനുള്ള എൻ്റെ പാരമ്പര്യ ആഗ്രഹം ഞാൻ നിഷേധിക്കുകയും എൻ്റെ സ്വന്തം ജീവിതം ഭരിക്കാൻ ഭരിക്കുവാൻ ദൈവത്തെ ഏൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു.
അതുകൊണ്ടാണ് യേശു കൂടുതൽ വിശദീകരിച്ചത്: “തൻ്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും, എന്നാൽ എൻ്റെയും സുവിശേഷത്തിൻ്റെയും നിമിത്തം തൻ്റെ ജീവൻ നഷ്ടപ്പെടുന്നവൻ അതിനെ രക്ഷിക്കും” എന്ന്.
എല്ലാ മനുഷ്യരും ജനിക്കുന്നത് അവരുടെ സ്വന്തം “ദൈവം” ആകാനുള്ള സഹജമായ ആഗ്രഹത്തോടെയാണ്, അവർ ആഗ്രഹിക്കുന്നതെന്തും, അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം, കൃത്യമായ സമയക്രമത്തിൽ, ജീവിത തിരഞ്ഞെടുപ്പുകൾ രൂപപ്പെടുത്താൻ അവർ തീവ്രമായി ശ്രമിക്കുന്നു.
യേശു ലളിതമായി പ്രഖ്യാപിക്കുന്നത്: ‘ഈ ചിന്ത ഭൂമിയിലെ താങ്കളുടെ ജീവിതത്തിൽ ദുരന്തത്തിലേക്കും നരകത്തിൽ വീഴുക വഴി ദൈവത്തിൽ നിന്നുള്ള വേർപിരിയലിലേക്കും നയിക്കും. താങ്കളുടെ ജീവിതത്തിൻ്റെ നിയന്ത്രണം എനിക്ക് നൽകുവാൻ താങ്കൾ തീരുമാനിക്കുകയാണെങ്കിൽ, വാസ്തവത്തിൽ, പ്രധാനപ്പെട്ട വസ്തുത താങ്കൾ അത് നഷ്ടപ്പെടുത്തുകയല്ല, മറിച്ച് സങ്കൽപ്പിക്കാനാവാത്ത അനുഗ്രഹവും സന്തോഷവും നേടുകയാണ് ചെയ്യുന്നത്.
യേശുവിനെ സംബന്ധിച്ച് ശാശ്വതമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണം പീലാത്തോസ് നമുക്ക് നൽകുന്നു.
ഈ തീരുമാനത്തോട് മല്ലിടുകയും എന്നാൽ തൻ്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി യേശുവിനെ തള്ളിപ്പറഞ്ഞ് അവനെ ക്രൂശിക്കാൻ ഏല്പിക്കുകയും ചെയ്ത ഒരു മനുഷ്യൻ്റെ അനിഷേധ്യമായ ചിത്രം പീലാത്തോസ് നമുക്ക് നൽകുന്നു. യഹൂദ്യയിലെ റോമൻ ഗവർണറായി യേശുവിനെ പരിശോധിച്ച ശേഷം, പീലാത്തോസ് യേശു നിരപരാധിയാണെന്ന് വ്യക്തമായി മനസ്സിലാക്കി. വാസ്‌തവത്തിൽ, തൻ്റെ രാജ്യം ഈ ലോകത്തിൻ്റേതല്ല മറിച്ചു മറ്റൊരു ലോകത്തിൻ്റേതാന് അല്ലെങ്കിൽ ഒരു ആത്മീയ ലോകത്തിൻ്റേതാണെന്ന യേശുവിൻ്റെ ഉത്തരത്തിൽ പീലാത്തോസ് പോലും വിശ്വസിക്കുന്നതായി തോന്നി. എന്നാൽ തന്റെ ജീവിതത്തിൽ പീലാത്തോസ് ആ “നിത്യ വിധി”യെ അഭിമുഖീകരിച്ചത് തന്റെ മനസാക്ഷിക്ക് വിരുദ്ധമായാണ്.
അടുത്ത ദിവസം തൻ്റെ നിത്യമായ വിധിയെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്ന് ചിന്തിക്കാതെയേശുവുമായുള്ള ഈ കൂടിക്കാഴ്ചയുടെ തലേദിവസം രാത്രി പീലാത്തോസ് ഉറങ്ങാൻ പോയി. എന്നാൽ താമസിയാതെ തൻ്റെ തീരുമാനം എടുക്കാൻ ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവൻ്റെ മേൽ സമ്മർദ്ദം ചെലുത്തപ്പെടുംഎന്ന അറിവ് അവനു ഉണ്ടായിരുന്നില്ല. അന്ന് ഉണർന്നപ്പോൾ, തൻ്റെ ജീവിതകാലം മുഴുവൻ തന്നെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് പീലാത്തോസിന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല.
മനുഷ്യരായ നമുക്കെല്ലാവർക്കും ഇത് ഒരു യാഥാർഥ്യമാണ്.”). ഒരു ദിവസം കടക്കാനുള്ള ഒരു രേഖ നമ്മുടെ മുൻപിൽ വയ്ക്കും. നാം അത് ചെയ്യുമോ ഇല്ലയോ എന്നത് നാം ഓരോരുത്തരും നൽകേണ്ട ഉത്തരമാണ്.
വെളിപ്പാട് 20:11-12,15 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
പീലാത്തോസ് എന്ത് തീരുമാനമാണ് എടുക്കുക? അവൻ നിരപരാധിയായ യേശുവിനെ വിട്ടയക്കുമോ അതോ അവനെ മരണത്തിനു വിധിക്കുമോ? യേശുവിനെ കൊന്നില്ലെങ്കിൽ റോമിൽ ആ കാര്യം റിപ്പോർട്ട് ചെയ്യുമെന്ന് മതനേതാക്കൾ പ്രഖ്യാപിച്ചപ്പോൾ പീലാത്തോസിന് തൻ്റെ ഭൗമിക രാജ്യത്തിൻ്റെയും ജോലിയുടെയും സംബന്ധിച്ച് വരുവാൻ “സാധ്യതയുള്ള നഷ്ടം” അഭിമുഖീകരിക്കേണ്ടി വന്നു.
പീലാത്തോസിൻ്റെ തീരുമാനം.
- യോഹന്നാൻ 19:5-16 അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു. മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക, എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു. യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു. ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു, പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു. യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.
ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു. അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു. അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
യേശുക്രിസ്തുവിനെ നിരാകരിക്കുന്ന ഒരു വ്യക്തിയും നിരപരാധിയല്ല! യേശുവിനെ കുറിച്ച് വ്യക്തമായ ഒരു തീരുമാനം എടുക്കാതിരിക്കാൻ പീലാത്തോസ് ശ്രമിച്ചു, മാത്രമല്ല അവൻ അവന്റെ ഉത്തരവാദിത്വത്തിൽ നിന്നും കൈ കഴുകുന്നതാണ് നാം കാണുന്നു.
- മത്തായി 27:24 ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
പീലാത്തോസ് “കൈകഴുകി” യത് വ്യർത്ഥമെന്നു പീലാത്തോസിന് നന്നായി അറിയാമായിരുന്നു. കാരണം അവൻ്റെ ഹൃദയത്തിൽ യേശു നിരപരാധിയാണെന്ന് പീലാത്തോസിന് വ്യക്തമായി അറിയാമായിരുന്നു, എന്നിട്ടും അവൻ അവനെതിരെ തീരുമാനമെടുത്തു. യേശുവിനെക്കുറിച്ചുള്ള വ്യക്തവും ഒഴിവാക്കാനാകാത്തതുമായ സത്യം നിരസിച്ചുകൊണ്ട് തൻ്റെ ജീവനും തൊഴിലും സംരക്ഷിക്കാൻ പീലാത്തോസ് തീരുമാനിക്കുകയും നരകത്തിൽ വീഴുന്നത് തുരഞ്ഞെടുത്തു കൊണ്ട് യേശുവിൽ നിന്നുള്ള വേർപിരിയൽ എന്ന തീരുമാനം എന്നെന്നേക്കുമായി തിരഞ്ഞെടുക്കുകയും ചെയ്തു.
വളരെ വ്യക്തമായ സമാന്തരമായി, നാം ഓരോരുത്തരും ഒരേ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. നമ്മുടെ ഓരോരുത്തർക്കും മുന്നിൽ ഒരു വര വരച്ചിരിക്കുന്നു. യേശു വ്യക്തമായി വരച്ചു കാണിക്കപ്പെട്ടിരിക്കുന്നു. സത്യം ഒഴിവാക്കാനാവാത്തതാണ്. ഒരു തിരഞ്ഞെടുപ്പ് നടത്തണം. ഒരാളുടെ അടുത്ത ചുവട് ഹൃദയത്തിൽ എടുത്ത തീരുമാനം പ്രകാരമായിരിക്കും. ഒരു പാത യേശു സത്യമാണെന്ന് പ്രഖ്യാപിക്കുന്നു, “ഈ മനുഷ്യൻ യേശുക്രിസ്തുവാണ്. അവിടുന്ന് എൻ്റെ കർത്താവും രക്ഷകനുമാണ്, അവൻ മരിച്ചു, അതിനാൽ എനിക്ക് ക്ഷമിക്കാനും അവനോടൊപ്പം എന്നേക്കും ജീവിക്കാനും കഴിയും. ഞാൻ അവന് എൻ്റെ ജീവൻ നൽകും! ”
മറ്റൊരു പാത പ്രഖ്യാപിക്കുന്നത് : “ഞാൻ യേശുവിനെ വിശ്വസിക്കുകയില്ല. ഞാൻ യേശുവിനെ നിരസിക്കും. എൻ്റെ അധികാരത്തിൻ കീഴിൽ എൻ്റെ ജീവിതം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു”.
ഇന്ന് താങ്കൾ എന്ത് തിരഞ്ഞെടുക്കും? യഥാർത്ഥത്തിൽ രണ്ട് തിരഞ്ഞെടുപ്പുകൾ മാത്രമേ ഉള്ളൂ, സാധ്യമായ രണ്ട് വഴികളിൽ ഒന്ന്. ഓരോ വ്യക്തിയും ഒരു തിരഞ്ഞെടുപ്പ് നടത്തും, അവരുടെ അടുത്ത ചുവട് അവരുടെ ശാശ്വതമായ വിധി നിർണ്ണയിക്കുന്നു!
- ലൂക്കോസ് 23: 38-43 ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു. തൂക്കിയ ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.”
കുരിശുമരണ ദിനത്തിൽ യേശുവിൻ്റെ അരികിൽ കുരിശിലിരുന്ന ഈ രണ്ട് കുറ്റവാളികളും അവരുടെ തീരുമാനത്തെ അഭിമുഖീകരിച്ചത് പോലെ, ജനിച്ച ഓരോ വ്യക്തിയും അങ്ങനെ തന്നെ അഭിമുഖീകരിക്കേണ്ടതായി വരും. ഒരു കുറ്റവാളി യേശുവിനെ നിരാകരിക്കുകയും അവൻ “സ്വന്തം ദൈവമായി” അംഗീകരിച്ചു കൊണ്ട് നിത്യമായി മരിക്കുന്നത് തിരഞ്ഞെടുത്തു, മറ്റൊരു കുറ്റവാളി, യേശുക്രിസ്തുവിനെക്കുറിച്ചുള്ള അതേ സത്യത്തെ അഭിമുഖീകരിച്ചപ്പോൾ, വിനയാന്വിതനായി, പശ്ചാത്തപിച്ചു, അവൻ്റെ നിത്യാനുഗ്രഹത്തിനായി പറഞ്ഞു, “കർത്താവേ, നീ രാജത്വം പറപ്പിച്ചു വരുമ്പോൾ എന്നെ ഓർക്കേണമേ” എന്ന് പറഞ്ഞു.
യേശുവിനെ വിശ്വസിച്ചുകൊണ്ടോ നിരസിച്ചുകൊണ്ടോ യേശുവിനടുത്തുള്ള ആ രണ്ട് കുറ്റവാളികളിൽ ഒരാളായി ഞാനും താങ്കളും ഓരോ വ്യക്തിയും മരണത്തിനു വിധേയമാകും.
ഇന്ന് താങ്കൾക്ക് “രേഖ” വ്യക്തമായി വരച്ചു കാട്ടിയിരിക്കുന്നു, അത് മുറിച്ചുകടക്കേണ്ടതാണ്. താങ്കൾ പീലാത്തോസിനോടൊപ്പം നിൽക്കാൻ തീരുമാനിക്കുമോ അതോ മാനസാന്തരപ്പെട്ട കുറ്റവാളിയോട് ചേർന്ന് യേശുവിൻ്റെ അടുത്ത് കുരിശിൽ കിടന്ന് അവനോടൊപ്പം “കർത്താവേ, അങ്ങയുടെ രാജ്യത്തിൽ വരുമ്പോൾ എന്നെ ഓർക്കേണമേ“ എന്ന് നിലവിളിക്കുമോ,
- റോമർ 10:9-11 . “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.“അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
ഏകദേശം 2024 വർഷങ്ങൾക്ക് മുമ്പ് ആ കുരിശുമരണ കുരിശിനു മുൻപിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ട പീലാത്തോസിനെപ്പോലെ ആകുന്നതു അല്ലെങ്കിൽ എന്നേക്കും രക്ഷിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ആകുന്നതോ, ഏതു താങ്കൾ തിരഞ്ഞെടുക്കും?
എല്ലാവരോടും ക്രിസ്തുവിൽ ഉള്ള സ്നേഹ പൂർവം, –
ജോൺ + ഫിലിസ് + സുഹൃത്തുക്കൾ @ WasItForMe.com