And he said, “Jesus, remember me when you come into your kingdom.” - Luke 23:42

എൻ്റെ മരണശേഷം ഞാൻ എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് അറിയാമോ?

Share Article

ഞാൻ എവിടേക്കാണ് പോകുന്നതെന്ന് യേശുവിന് അറിയാമെന്ന് എനിക്ക് എങ്ങനെ വിശ്വസിക്കാനാകും?

  • യോഹന്നാൻ 14:5-6. തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:
    6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
  • യോഹന്നാൻ 14:9 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
    11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
  • വെളിപ്പാട് 22:17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
  • പ്രവൃത്തികൾ 2:21എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”

ഉത്തരം നമ്പർ 1: അതെ! താങ്കളുടെ മരണശേഷംതാങ്കൾ എവിടേക്കാണ് പോകുന്നതെന്ന് താങ്കൾക്ക് അറിയാൻ കഴിയും. ആരെങ്കിലും” എന്ന് തികച്ചും വിശേഷിപ്പിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരിൽ താങ്കളും ഉൾപ്പെട്ടിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് വരുന്നത് തിരഞ്ഞെടുക്കാം. താങ്കൾ എവിടെയായിരുന്നെന്ന് യേശുവിന് കൃത്യമായി അറിയാം [താങ്കളുടെ മുൻകാല ജീവിതമെല്ലാം] അത് കൊണ്ടാണ് താങ്കൾ എവിടേക്കാണ് പോകുന്നത് എന്ന് യേശുവിന് അറിയാം എന്ന് പറയുവാൻ കാരണം. 

  • എബ്രായർ 4:13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.
  • എബ്രായർ 13:8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.

നമ്മുടെ ഭൂതവും വർത്തമാനവും ഭാവിയും എല്ലാം യേശുവിന് അറിയാം. യേശുവിന് നമ്മെക്കുറിച്ച് എല്ലാം അറിയാമെന്നതിൽ നാം വളരെ നന്ദിയുള്ളവരാണ്. നമ്മുടെ ഭൂതകാലത്തിലെ എല്ലാ പാപങ്ങളും പരാജയങ്ങളും യേശുവിന് അറിയാമെന്നും എന്നിട്ടും അവൻ നമ്മെ സ്നേഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് നാം മനസ്സിലാക്കുമ്പോൾ നമ്മുടെ ഹൃദയം നന്ദിയാൽ നിറയുന്നു. അതിനർത്ഥം യേശുവിന്റെ സ്നേഹം നമ്മുടെ യോഗ്യതയെയോ നമ്മുടെ സ്നേഹത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല എന്നാണ്. യേശു നമ്മെ സ്നേഹിക്കുന്ന ഈ അമാനുഷിക സ്നേഹത്തെ കൃപ എന്ന് വിളിക്കുന്നു. കൃപ അർത്ഥമാക്കുന്നത്: നമുക്ക് അർഹതയില്ലാത്ത പ്രീതി നമുക്ക് ലഭിക്കുന്നു എന്നാണു. നാം യേശുവിൻ്റെ സ്നേഹം സമ്പാദിക്കുകയല്ല, മറിച്ചു വിശ്വാസത്താൽ അത് സ്വീകരിക്കുകയാണ് ചെയ്യുന്നത്.

  • കൊലൊസ്സ്യർ 2:13-14 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
    14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;

ക്രിസ്തുവിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരു ക്രിസ്ത്യാനി, യേശുവിന് എല്ലാം അറിയാമെന്നതിൽ വളരെ നന്ദിയുള്ളവനായിരിക്കും. “നാം വളരെ നാളുകൾക്കു മുൻപ് മറന്നു പോയ പാപം” നമ്മുടെ മരണശേഷം നമ്മെ കുറ്റംവിധിക്കാനായി പൊടുന്നനെ ചാടിവീഴുകയില്ല എന്ന യേശുവിന്റെ സർവജ്ഞാനം നമുക്ക് ഉറപ്പുനൽകുന്നു. നാം ദൈവമുമ്പാകെ “വിധിക്കപ്പെടാതെ” നിൽക്കും!

അതുകൊണ്ടാണ് റോമർ 8 യേശുവിനെ സ്നേഹിക്കുന്നവർക്ക് ആശ്വാസകരമായ ഒരു അധ്യായമായിരിക്കുന്നത്: റോമർ 8:1 അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല!

ഉത്തരം നമ്പർ 2: നാം എവിടേക്കാണ് പോകുന്നതെന്ന് യേശുവിന് അറിയാമെന്ന് മാത്രമല്ല, അവിടേക്ക് നമ്മെ കൊണ്ടുപോകുമെന്ന് അവൻ പ്രഖ്യാപിച്ചിട്ടുണ്ട്.

യോഹന്നാൻ 14:1 “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
2 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും
4 ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.
5 തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:
6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

താൻ എവിടേക്കാണ് പോകുന്നതെന്ന് അറിയാവുന്ന ഒരു മനുഷ്യനെക്കുറിച്ച് ലൂക്കോസ് നമ്മോട് പറയുന്നു. മരണശേഷം താൻ സ്വർഗത്തിലേക്ക് പോകുകയാണെന്ന് അവനറിയാമായിരുന്നു. ഈ മനുഷ്യൻ ഒരു കൊലപാതകിയും കള്ളനുമായിരുന്നു, അവൻ്റെ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ. യേശുവിൻ്റെ അരികിൽ ഒരു കുരിശിൽ അവനെ തൂക്കി. നാം അവനെക്കുറിച്ച് വായിക്കുന്നത്:

  • Luke 23:40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
    41 നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
    42 പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
    43 യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. 

ശിക്ഷിക്കപ്പെട്ട ഈ കുറ്റവാളി സമൂഹത്തിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരു പരാജയമായിരുന്നു. ജീവിതത്തിലുടനീളം അവൻ ആളുകളെ ഉപദ്രവിച്ചു. അവൻ്റെ ജീവിതം പരിശോധിച്ചാൽ ദൈവം ദാനമായി നൽകിയ തന്റെ ജീവിതത്തിൽ ഒന്നും തന്നെ നല്ലതു പറയുവാൻ ഉണ്ടായിരുന്നില്ല. ഈ കുറ്റവാളിയെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ എന്തെങ്കിലും ഒഴികഴിവായി എന്തെങ്കിലും നല്ല പ്രവൃത്തികളോ പുണ്യപ്രവൃത്തികളോപറയുവാൻ ഇല്ലായിരുന്നു. ആ മനുഷ്യൻ, തൻ്റെ വളരെ മോശമായ ഭൂതകാലമായിരുന്നിട്ടും, അവനിലേക്ക് നീട്ടപ്പെട്ട ദൈവ കൃപയിൽ വീണ്ടെടുപ്പും പ്രത്യാശയും കണ്ടെത്തി. “നീ എങ്ങനെ സ്വർഗത്തിൽ എത്തി?” എന്ന് അവനോട് ചോദിച്ചാൽ ആ മനുഷ്യന് ഒരു കാര്യത്തിന് മാത്രമേ ഉത്തരം നൽകാൻ കഴിയൂ: “എന്നോടൊപ്പം മധ്യത്തിലെ കുരിശിൽ കിടന്നിരുന്ന യേശു എന്ന് പേരുള്ള മനുഷ്യൻ അവനോടൊപ്പം പറുദീസയിൽ ഉണ്ടാകും എന്ന് പറഞ്ഞു, ഞാൻ അവനെ വിശ്വസിച്ചു.

കഥയുടെ അവസാനം?തന്റെ മരണത്തിന്റെ അവസാന നിമിഷങ്ങളിൽ, വേദന നിറഞ്ഞ വാക്കുകളോടെ താൻ തനിക്ക് എല്ലാവരുടെയും കർത്താവും ദൈവ മനുഷ്യനുമായി യേശുവിനോട് ഉള്ള വിശ്വാസത്തെയും സ്നേഹത്തെയും ഏറ്റു പറഞ്ഞപ്പോൾ, അവന്റെ ജീവിതം ഏറ്റവും അർത്ഥ പൂർണ്ണവും, തന്റെ നിത്യത മുഴുവൻ സന്തോഷ പരിപൂർണ്ണത ഉള്ളതായി തീരുകയും ചെയ്തു. യഥാർത്തത്തിൽ, ഈ ലോകത്തിൽ ജീവിച്ചിരുന്നതിൽ വച്ചു ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു വ്യക്തി ആയി ഈ കൊടും കുറ്റവാളി മാറി. വാസ്‌തവത്തിൽ, യേശു പാപരഹിതനായ ദൈവപുത്രനാണെന്നും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നും പ്രപഞ്ചത്തിൻ്റെ നാഥനും അധിപനാകുമെന്നും വിശ്വസിച്ചതുകൊണ്ടാണ് ഭൂമിയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായതും പ്രാധാന്യമുള്ളതുമായ ആളുകളിൽ അദ്ദേഹം എണ്ണപ്പെട്ടത്.

യേശുക്രിസ്തുവിനെ സ്നേഹിക്കാൻ കാരണമായ എന്തോ തൻ്റെ ഹൃദയത്തിനുള്ളിൽ സംഭവിച്ചുവെന്ന് ഈ ഒരു കാലത്തെ കുറ്റവാളിക്ക് അറിയാമായിരുന്നു. മരണാസന്നനായ ഈ മനുഷ്യന് തൻ്റെ അവസാന അളവ് ശക്തിയും അവസാനത്തെ കുറച്ച് ശ്വാസങ്ങളും കൊണ്ട് യേശുവിൻ്റെ സൗന്ദര്യം “തൻ്റെ ലോകത്തിലേക്ക്” പ്രഖ്യാപിക്കാൻ താൻ നിർബന്ധിതനായി, തന്റെ പരിധിക്കുള്ളിലുള്ള എല്ലാവർക്കും അത് കേൾക്കാനാകും വിധം ആയിരുന്നു അത്. പക്ഷേ, അതിശയകരമെന്നു പറയട്ടെ, അസംഖ്യം നിത്യാത്മാക്കൾ അവൻ മരിക്കും മുൻപ് പറഞ്ഞ അവൻ്റെ വാക്കുകൾ വായിക്കുകയും യേശുവിൽ വിശ്വസിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതിനാൽ ദൈവം ഇപ്പോഴും ഈ മനുഷ്യന് അവൻ്റെ നിത്യ നിധി നൽകുകയും അതിനോട് വളരെയധികം നന്മ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

ഈ ഒറ്റത്തവണ കൊലപാതകിയും കള്ളനും, ശരീരത്തിൽ ജീവൻ്റെ ഏതാനും നിമിഷങ്ങൾ മാത്രമുള്ള, ആ നിമിഷങ്ങളിൽ ഒന്ന് സർവ്വശക്തനായ ദൈവത്തിൻ്റെ നിത്യ ശിശുവായിത്തീരാൻ ഉപയോഗിച്ചു, കാരണം അവൻ യേശുവിൽ വിശ്വസിച്ചതുകൊണ്ടും അവൻ്റെ അസ്തിത്വത്തെ ന്യായീകരിക്കാൻ മനുഷ്യപ്രവൃത്തികളല്ലാത്തതുകൊണ്ടും മാത്രമാണ്. അല്ലെങ്കിൽ അത് വഴി ദൈവത്തിൻ്റെ പ്രീതി അവകാശമാകുവാൻ അവനു സാധിച്ചു. 

ഈ കുറ്റവാളിയെപ്പോലെ, ദൈവത്തിൻ്റെ ഓരോ “നവജാത” ശിശുവിനും യേശു കർത്താവ് എവിടെയാണോ അവിടെ ഞങ്ങളും ഉണ്ടാകും എന്ന ഉറപ്പ് നൽകപ്പെടുന്നു. യേശുക്രിസ്തുവിനെ സ്നേഹിക്കാനുള്ള അമാനുഷിക ശാശ്വതമായ ശക്തി നൽകിക്കൊണ്ട് പുതിയ ജീവൻ ഹൃദയത്തിലേക്ക് ഉറവെടുക്കുമ്പോൾ ഒരു നിമിഷത്തിൽ പുതിയ ജനനം സംഭവിക്കുന്നു.

ഈ അമാനുഷിക മാറ്റം സംഭവിക്കുമ്പോൾ, വ്യക്തിയെ നഷ്ടപ്പെട്ട അവസ്ഥയിൽ നിന്ന് രക്ഷിക്കപ്പെട്ടതിലേക്ക് മാറ്റുകയും തൽക്ഷണം ദൈവത്തിൻ്റെ ഉറപ്പുള്ള പട്ടികയിൽ ആ വ്യക്തിയെ ഉൾപ്പെടുത്തുകയും ചെയ്യുന്നു!

ദൈവം നൽകുന്ന ഉറപ്പുകൾ

  • 2 കൊരിന്ത്യർ 5:8 ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.
  • 2 കൊരിന്ത്യർ 5:1 കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. 2 ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ
    3 സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.
    4 ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
    5 അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.

പ്രിയ സുഹൃത്തേ, ദൈവം തികഞ്ഞവനാണ്. . എല്ലാ കാര്യങ്ങളിലും. ദൈവത്തിന് കള്ളം പറയുക അസാധ്യമാണ്!

  • എബ്രായർ6:18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു!

വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള വാഗ്ദാനം നല്കുന്നവന്റെ കഴിവ് പോലെത്തന്നെ ആണ് അവന്റെ വാഗ്ദാനവും. 

ദൈവം തികഞ്ഞവനും വാക്കു പറഞ്ഞാൽ മാറാത്തവനും ആണ്.

സർവ്വശക്തനായ പരമാധികാരിയായ ദൈവം എന്തെങ്കിലും ഉറപ്പ് നൽകുമെന്ന് പ്രഖ്യാപിക്കുമ്പോൾ, അത് അങ്ങനെ തന്നെ ആണ്. മറ്റൊരു തിരഞ്ഞെടുപ്പും ഇല്ല. ദൈവം പ്രഖ്യാപിക്കുന്നതെന്തും ഉറപ്പാണ്, അതെ അത് ഉറപ്പാണ്!

  • എഫെസ്യർ 1:13-14 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
    14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.
  • എഫെസ്യർ 1:1-7 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസിൽ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്കു എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
    2
    3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
    4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
    5 തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
    6 അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
    7 അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു
  • റോമർ 8:15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
    16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
    17 നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
  • വെളിപ്പാട് 21:3-4 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
    4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.

യേശുവിന്റെ രക്തത്താൽ വിലക്ക് വാങ്ങപ്പെട്ട ദൈവമക്കളായ ക്രിസ്ത്യാനികൾ ക്രിസ്തുവിൻ്റെ പെട്ടെന്നുള്ള പ്രത്യക്ഷതയ്ക്കായി കാത്തിരിക്കുന്നതിൽ നിഗൂഢതയോ അത്ഭുതമോ ഒന്നുമില്ല. യേശുവിൻ്റെ മടങ്ങി വരവ് ഒന്നുകിൽ നമ്മുടെ സ്വന്തം മരണസമയത്തിനു മുൻപോ അല്ലെങ്കിൽ അവൻ്റെ എല്ലാ മക്കളെയും സ്വർഗത്തിലേക്ക് എന്നേക്കും അവനോടൊപ്പം ഇരിക്കുവാൻ സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോകുന്ന സമയം അതിനു ശേഷമോ ആയിരിക്കാം. 

  • വെളിപ്പാടു 22:20-21തു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,
    21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.

എല്ലാവർക്കും ഞങ്ങളുടെ ക്രിസ്തുവിൽ എല്ലാ സ്നേഹവും,

ക്രിസ്തുവിൽ –

ജോൺ + ഫിലിസ് + സുഹൃത്തുക്കൾ

@ WasItForMe.com 

You might also like

Was It For Me_It Is Matter Of What We Love Essay Image
Essay

It is a matter of what we love

Why is our culture overwhelmed by: Malformed Relationships, Materialism / Debt / Violence, Addiction to Media / Entertainment? Actually, the answer is…

Was It For Me_Heaven It Is Impossible for God to Lie Essay Image
Essay

Heaven, it is impossible for God to lie

So that by two unchangeable things, in which it is impossible for God to lie, we who have fled for refuge might have strong encouragement to hold fast to…

Would you pray for me?

Complete the form below to submit your prayer request.

* indicates required

Would you like to ask us a question?

Complete the form below to submit your question.

* indicates required