ഈ ലോകത്ത് ജനിച്ചവരെല്ലാം മരിക്കുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? വ്യക്തിപരമായി, ഒരു ദിവസം താങ്കൾ മരിക്കുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? താങ്കൾ മരിക്കുമ്പോൾ,താങ്കൾക്ക് എന്ത് സംഭവിക്കും? എവിടെ പോകും? സ്വർഗ്ഗവും നരകവും ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഒരു സ്വർഗമുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, നിത്യത ചെലവഴിക്കാൻ അവിടെ പോകാൻ താങ്കളെ അനുവദിക്കുന്നത് എന്തുകൊണ്ട്?
താങ്കൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, “എന്തുകൊണ്ട്?” എന്ന താങ്കളുടെ സ്വന്തം ചോദ്യത്തിനുള്ള ശരിയായ ഉത്തരം ലഭിക്കുന്നതിനുള്ള ഒരു ഉറപ്പുള്ള അടിത്തറ താങ്കൾക്കുണ്ടാകും.
സത്യം: നിങ്ങൾ സ്വർഗം എന്ന സ്ഥലമുണ്ടെന്നു വിശ്വസിക്കുന്നുവെങ്കിൽ, അവിടെ പ്രവേശിക്കാൻ താങ്കൾ യേശു എന്ന മനുഷ്യനിൽ വിശ്വസിക്കണം. താങ്കൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ, അവനിൽ വിശ്വസിക്കുന്നവർക്ക് അവനോടൊപ്പം സ്വർഗത്തിൽ എന്നേക്കും ജീവിക്കാൻ കഴിയത്തക്കവണ്ണം അവൻ തൻ്റെ ജീവൻ മരണത്തിനു സമർപ്പിച്ചതിനാൽ അവൻ കുരിശിൽ വധിക്കപ്പെട്ട കാൽവരി എന്ന സ്ഥലമുണ്ടെന്നും താങ്കൾ വിശ്വസിക്കും.
നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു മരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? വീണുപോയ, പാപം നിറഞ്ഞ, സ്‌നേഹമുള്ള ഒരു കുടുംബത്തിലേക്ക് പരിശുദ്ധ ദൈവവുമായി അനുരഞ്ജനത്തിലേർപ്പെടാനുള്ള ഏക വഴി യേശുവിന്റെ മരണമായിരുന്നു.
പരിപൂർണമായ നീതിയും തികഞ്ഞ സ്നേഹവും കുരിശിലെ കുരിശു മരണത്തിൽ ഉൾക്കൊള്ളുന്നു. കാരണം പാപരഹിതനായ ദൈവപുത്രൻ മരണത്തിൽ നമ്മുടെ പകരക്കാരനായി രക്തം ചൊരിഞ്ഞു. നമ്മുടെ പാപങ്ങൾ മറയ്ക്കാൻ പര്യാപ്തമായ യേശുവിൻ്റെ പൂർണ്ണമായ ജീവിതവും മരണവും പരിശുദ്ധ ദൈവം അംഗീകരിക്കുകയും അതിനു തെളിവായി മൂന്ന് ദിവസത്തിന് ശേഷം യേശുവിനെ കല്ലറയിൽ നിന്ന് ജീവൻ നൽകി ഉയർത്തുകയും ചെയ്തു.
സത്യം: തിന്മയും അനീതിയും വിവേചനവും വേദനയും കഷ്ടപ്പാടും കണ്ണീരും മരണവും നിറഞ്ഞ ഈ ലോകത്തെ അല്ല ദൈവം സൃഷ്ടിച്ചത്! മനുഷ്യൻ്റെ പാപവും പരിശുദ്ധ ദൈവത്തിനെതിരായ മത്സരവും ആണ് നാം അധിവസിക്കുന്ന ഈ നിലവിലെ വേദന നിറഞ്ഞ ലോകത്തെ സൃഷ്ടിച്ചത്. ഈ വർത്തമാന ലോകം ദൈവത്തിൻ്റെ തെറ്റല്ല, ആദാമും ഹവ്വായും തങ്ങളുടെ സമ്പൂർണ്ണ സ്രഷ്ടാവിനെ സ്നേഹിക്കുന്നതിനെതിരെ “തങ്ങളെത്തന്നെയും തങ്ങളുടെ പാപകരമായ ആഗ്രഹങ്ങളെയും സ്നേഹിക്കാൻ” തീരുമാനിച്ചപ്പോൾ ലോകത്തിലേക്ക് പ്രവേശിച്ച മാരകമായ പാപ-വൈറസിൻ്റെ ഫലമാണിത്.
ദൈവം ഒരു പൂർണ്ണമായ ലോകത്തെ സൃഷ്ടിച്ചുവെന്ന് ദൈവത്തിൻ്റെ കുറ്റമറ്റ വചനത്തിൽ നാം വായിക്കുന്നു. തൻ്റെ പ്രിയപ്പെട്ട മനുഷ്യസൃഷ്ടിയുടെ എല്ലാ ആവശ്യങ്ങളും പ്രദാനം ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും നിർമിച്ചു കൊണ്ട് അവിടുന്ന് അതിനെ സജ്ജീകരിച്ചു. അവിടുന്ന് തൻ്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു,മാത്രമല്ല അവൻ്റെ ഹൃദയത്തിൽ നിത്യത സ്ഥാപിച്ചു:
- സഭാപ്രസംഗി 3:11അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.
എല്ലാ മനുഷ്യരും എവിടെയെങ്കിലും എന്നേക്കും ജീവിക്കും. ഈ രണ്ടു സ്ഥലങ്ങളും ഒന്നുകിൽ സ്വർഗ്ഗമോ നരകമോ ആയിരിക്കുമെന്ന് ബൈബിൾ വിശദീകരിക്കുന്നു.
ഉല്പത്തി 1:26-28 26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.
ഉല്പത്തി 2:8-9 8 അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്‍ടിച്ച മനുഷ്യനെ അവിടെ ആക്കി.
9 കാൺമാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.
പിന്നീട് എന്ത് സംഭവിച്ചു?
ആദം + ഹവ്വാ ദൈവത്തോട് അനുസരണക്കേട് കാണിക്കാനും അത് സമ്പൂർണ്ണനും പരിശുദ്ധനുമായ ദൈവത്തോടൊപ്പം അവിടുത്തെ പൂന്തോട്ടത്തിൽ ജീവിക്കുവാൻ കഴിയാതെ അവരെ വേർപ്പെടുത്തുമെന്ന് അറിഞ്ഞിട്ടും ദൈവം പ്രഖ്യാപിച്ച ഒരേയൊരു പാപമായ അനുസരണക്കേടു കാണിക്കുന്നത് ആദം +ഹവ്വ തിരഞ്ഞെടുത്തു.
ഉൽപ്പത്തി 2:15-17 15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.”(ദൈവത്തിൽ നിന്നുമുള്ള നിത്യമായ വേർപാട്)
ദൈവം എപ്പോഴും സത്യമാണ്, ദൈവത്തിനു കള്ളം പറയാൻ കഴിയില്ല. ആദം + ഹവ്വാ ദൈവത്തോട് അനുസരണക്കേട് കാണിച്ചപ്പോൾ, ദൈവം തികഞ്ഞ ന്യായാധിപൻ എന്ന നിലയിൽ അവരുടെ മത്സരത്തിനും അനുസരണക്കേടുകൾക്കും അർഹമായ ശിക്ഷ വിധിച്ചതായി നാം വായിക്കുന്നു:
ഉല്പത്തി 3:16-19 സ്ത്രീയോടു കല്പിച്ചത്: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.
മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും.
മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും.
19 നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.
അന്ന് മുതൽ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ അത് സത്യമായി തീർന്നു. അതുകൊണ്ടാണ് മനുഷ്യരാശി നിരന്തരം വേദനയിലേക്കും കഷ്ടപ്പാടിലേക്കും സങ്കടങ്ങളിലേക്കും നീങ്ങുന്നത്. നമ്മുടെ യഥാർത്ഥ മാതാപിതാക്കളായ ആദം + ഹവ്വയെപ്പോലെ, പരിശുദ്ധ ദൈവത്തിനെതിരായ അനുസരണക്കേടിലും മത്സരത്തിലും നാമും കുറ്റക്കാരാണ്.
ദൈവം, പരിശുദ്ധനും നീതിമാനും മാത്രമല്ല. അവൻ തികച്ചും കരുണയുള്ളവനും സ്നേഹവാനും കൂടിയാണ്. ദൈവം തൻ്റെ മനോഹരമായ മനുഷ്യ സൃഷ്ടിയെ രക്ഷിച്ചത് എങ്ങനെ ആണ്? വീണുപോയ മനുഷ്യരാശിയെ അവനുമായുള്ള പരിപൂർണ്ണ വിശുദ്ധ ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തൻ്റെ പദ്ധതി അവിടുന്ന് സ്ഥാപിച്ചു. ഈ പുനഃസ്ഥാപന പദ്ധതിയെ നാം സുവിശേഷം, രക്ഷയുടെ സുവാർത്ത എന്ന് വിളിക്കുന്നു.
ഈ രക്ഷാ പദ്ധതി എങ്ങനെയിരിക്കും?
ഇത് ലളിതമായി ഇതാണ്: ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുന്ന കുരിശിൻ്റെ വഴിയിൽ തികഞ്ഞ പൂന്തോട്ടത്തിൽ നിന്ന് തികഞ്ഞ നഗരത്തിലേക്ക്.
- യെശയ്യാവ് 65:17 “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല'”
- വെളിപ്പാട് 21:1-4 ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.
സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. - വെളിപ്പാട് 22:1-5 വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.
അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
തീർച്ചയായും, ഇത് “ഈ പുതിയ പൂർണ്ണതയുള്ള സൃഷ്ടിയിലേക്കും ദൈവത്തിൻ്റെ നഗരത്തിലേക്കും എനിക്ക് എങ്ങനെ പ്രവേശനം ലഭിക്കും?” എന്ന വ്യക്തമായ ചോദ്യം ഉയർത്തുന്നു.
നാം ചെയ്യുന്ന ഒന്നിനും അവിടേക്കുള്ള പ്രവേശനം നേടാനാവില്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. പാപത്തിനെതിരായ പരിശുദ്ധ ദൈവത്തിൻ്റെ ന്യായമായ ക്രോധത്തെ ശമിപ്പിക്കാൻ നമുക്ക് നമ്മുടെ ഒരു “പ്രവൃത്തി” കൊണ്ടും കഴിയില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും എന്ന ഒരേ ഒരു പ്രവേശനത്തിലൂടെ മാത്രമേ നമുക്ക് അവിടേക്ക് പ്രവേശിക്കുവാൻ സാധിക്കൂ.
- യോഹന്നാൻ 14:6 യേശു അവനോടു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
- റോമർ 5:6-11 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.
നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു. - യോഹന്നാൻ 1:11-13 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
“അവനെ സ്വീകരിക്കുക” എന്നതിൻ്റെ അർത്ഥമെന്താണ്? ദൈവത്തിൻ്റെ ശാശ്വതമായ പൂർണ്ണ രാജ്യത്തിലേക്കുള്ള ഏക വാതിലായ യേശുക്രിസ്തുവിനെ വിശ്വസിക്കുകയും ആശ്രയിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ് സ്വീകരിക്കുക എന്നതിൻ്റെ അർത്ഥം!
ഭൂമിയിലെ ഓരോ വ്യക്തിയോടുമുള്ള ചോദ്യം: 2000 വർഷം മുമ്പ് ജറുസലേമിന് പുറത്ത് എൻ്റെ വ്യക്തിപരമായ പാപങ്ങൾക്ക് മരണശിക്ഷ ഏൽക്കുവാനായി കുരിശിൽ മരിക്കാൻ വന്ന ദൈവപുത്രനായ മനുഷ്യനായ യേശുവിനെ താങ്കൾ വിശ്വസിക്കുന്നുണ്ടോ? താങ്കൾ അവനെ വിശ്വസിക്കുകയും അവനെ സ്നേഹിക്കുകയും അവിടുന്ന് ഉടൻ സൃഷ്ടിക്കുന്ന പുതിയ പരിപൂർണ്ണമായ ലോകത്തേക്ക് അവനെ പിന്തുടരുകയും ചെയ്യുമോ?
നമ്മുടെ ഉത്തരത്തിലെ തുടക്കത്തിലെ ചോദ്യങ്ങളിലേക്ക് നമുക്ക് മടങ്ങാം: ഈ ലോകത്ത് ജനിച്ച എല്ലാ ആളുകളും മരിക്കുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? വ്യക്തിപരമായി, ഒരു ദിവസം താങ്കൾ മരിക്കുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?താങ്കൾ മരിക്കുമ്പോൾ, താങ്കൾക്ക് എന്ത് സംഭവിക്കും? എവിടെ പോകും? സ്വർഗ്ഗവും നരകവും ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഒരു സ്വർഗമുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, നിത്യത ചെലവഴിക്കാൻ അവിടെ പോകാൻ താങ്കളെ അനുവദിക്കുന്നത് എന്തുകൊണ്ട്?
താങ്കൾ യേശുക്രിസ്തുവിൽ വിശ്വസിക്കുകയുംആശ്രയിക്കുകയും ചെയ്യുന്നുവെങ്കിൽ, അവൻ താങ്കൾക്ക് ഒരു പുതിയ ആത്മാവ് നൽകുമെന്നും, അവൻ്റെ പുതുതായി സൃഷ്ടിച്ച പൂർണ്ണമായ ലോകത്തിൽ എന്നേക്കും അവനോടൊപ്പം ജീവിക്കാൻ താങ്കളെ അവൻ്റെ കുടുംബത്തിലേക്ക് ആത്മീയമായി ജനിപ്പിക്കുമെന്നും ദൈവം പ്രഖ്യാപിച്ചു. ദൈവത്തിന് കള്ളം പറയുക അസാധ്യമാണ്. ദൈവത്തിൻ്റെ ഈ വചനങ്ങൾ സത്യവും എന്നേക്കും സ്ഥിരവുമാണ്.
നിങ്ങളുടെയും ഓരോ വ്യക്തിയുടെയും മുന്നിലുള്ള ചോദ്യം ഇതാണ്: താങ്കളുടെ ഇപ്പോഴത്തേയും എക്കാലത്തേയും ജീവിതത്തിനായി താങ്കൾ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമോ?