ആരെങ്കിലും പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുകയും അത് ക്ഷമിക്കപെടുകയും ചെയ്തില്ലെങ്കിൽ, അയാൾക്ക് സ്വർഗത്തിൽ പോകാൻ അവസരമുണ്ടോ?
നമുക്ക് പരിശുദ്ധാത്മാവിനാൽ നിശ്വസ്തമായ തിരുവെഴുത്തുകൾക്കപ്പുറം പോകാൻ കഴിയില്ല. ക്ഷമിക്കപ്പെടാത്ത ഒരേയൊരു പാപമേയുള്ളൂവെന്ന് ബൈബിൾ വ്യക്തമായി പ്രഖ്യാപിക്കുന്നു. – മത്തായി 12:32 ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
സന്ദർഭം: തൻ്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ചുള്ള സത്യം പ്രഘോഷിക്കാൻ വേണ്ടി പരിശുദ്ധാത്മാവിനെ യേശു അയച്ചു. ആളുകളെ അവരുടെ പാപം, കുറ്റബോധം, ഒരു രക്ഷകൻ്റെ ആവശ്യകത എന്നിവ ബോധ്യപ്പെടുത്തുക എന്നതാണ് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം. – യോഹന്നാൻ 16:7-9 7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
10 ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
വ്യാഖ്യാനം: നമ്മുടെ ബുദ്ധിക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തമായി വിശദീകരിക്കാത്ത ബൈബിളിലെ ചില ഭാഗങ്ങളെക്കുറിച്ച് നാം എങ്ങനെ ചിന്തിക്കണമെന്ന് ഓരോരുത്തരും മനസ്സിലാക്കണം. മത്തായി 12:32-ലെ ഈ ഭാഗം, പരിശുദ്ധാത്മാവിനെതിരായ ഈ പ്രത്യേക പാപം ചരിത്രത്തിലെ ആ പ്രത്യേക ഘട്ടത്തിൽ പ്രത്യേകമായി അല്ലെങ്കിൽ ഒരു വ്യക്തിയുടെ മരണം വരെ തുടർച്ചയായി പരിശുദ്ധാത്മാവിനെ ത്യജിക്കുക വഴി യേശുവിന്റെ സത്യത്തെ ത്യജിക്കുന്ന ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ദൈവശാസ്ത്രജ്ഞരോട് ഞങ്ങൽ യോജിക്കുന്നു.
നമുക്ക് സഹായകരമായ ദൈവശാസ്ത്രപരമായ നിലപാടുകൾ എന്നു തോന്നുന്നത് ഇനിപ്പറയുന്നവയാണ്:
പരിശുദ്ധാത്മാവിനെതിരായ ദൈവദൂഷണം യേശുക്രിസ്തുവിനെ ആത്മാവിൽ നിറയപ്പെട്ടവൻ എന്ന് പറയുന്നതിന് പകരം അവിടുന്ന് പിശാചുബാധിതനാണെന്ന് ആരോപിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രത്യേക തരം ദൈവദൂഷണം ഇന്ന് അത് പടി പകർത്തുവാൻ കഴിയില്ല. പരീശന്മാർ ചരിത്രത്തിലെ ഒരു പ്രത്യേക നിമിഷത്തിലായിരുന്നു: അവർക്ക് നിയമവും പ്രവാചകന്മാരും ഉണ്ടായിരുന്നു, അവർക്ക് അവരുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവുണ്ടായിരുന്നു, ദൈവപുത്രൻ തന്നെ അവരുടെ മുന്നിൽ നിൽക്കുകയായിരുന്നു, അവർ സ്വന്തം കണ്ണുകൊണ്ട് യേശു ചെയ്ത അത്ഭുതങ്ങൾ കണ്ടു. ലോകചരിത്രത്തിൽ മുമ്പൊരിക്കലും (പിന്നീട് ഒരിക്കലും) ഇത്രയധികം ദൈവിക വെളിച്ചം കാണുവാൻ ദൈവം മനുഷ്യരെ അനുവദിച്ചിട്ടില്ല; യേശു ആരാണെന്ന് ആരെങ്കിലും തിരിച്ചറിയണമായിരുന്നെങ്കിൽ അത് പരീശന്മാരായിരുന്നു. എന്നിട്ടും അവർ ധിക്കാരം തിരഞ്ഞെടുത്തു. അവർക്ക് സത്യം അറിയാമായിരുന്നിട്ടും തെളിവ് ഉണ്ടായിരുന്നിട്ടും അവർ മനഃപൂർവം ആത്മാവിൻ്റെ പ്രവൃത്തി പിശാചിന് ആരോപിക്കുന്നു. അവരുടെ മനഃപൂർവമായ അന്ധത പൊറുക്കാനാവാത്തതാണെന്ന് യേശു പ്രഖ്യാപിച്ചു. പരിശുദ്ധാത്മാവിനെതിരായ അവരുടെ ദൂഷണം ദൈവകൃപയുടെ അവസാന നിരാകരണമായിരുന്നു. അവർ തങ്ങളുടെ ഗതി നിശ്ചയിച്ചിരുന്നു, ദൈവം അവരെ നാശത്തിലേക്ക് കടത്തിവിടാൻ പോകുകയായിരുന്നു.
പരിശുദ്ധാത്മാവിനെതിരായ പരീശന്മാരുടെ ദൂഷണം “പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല” (മത്തായി 12:32) എന്ന് യേശു ജനക്കൂട്ടത്തോട് പറഞ്ഞു. അവരുടെ പാപം ഒരിക്കലും പൊറുക്കപ്പെടില്ല എന്ന് പറയാനുള്ള മറ്റൊരു വഴിയാണിത്. ഇപ്പോൾ മാതൃഹമല്ല, നിത്യതയിലും എന്നർത്ഥം.
മാർക്കോസ് 3:29 പറയുന്നത്, അവർ “നിത്യശിക്ഷെക്കു യോഗ്യനാകും” എന്നാണു. മറ്റൊരു ദൈവശാസ്ത്രജ്ഞൻ ഇനിപ്പറയുന്ന വിശദീകരണം നൽകി നമ്മെ സഹായിക്കുന്നു:
ആത്മാവിനെതിരായ ദൈവദൂഷണം പൊറുക്കപ്പെടുകയില്ല: തന്നെ നിരസിക്കുന്നതിനെതിരെ മതനേതാക്കന്മാർക്ക് യേശു ഗൌരവമായി മുന്നറിയിപ്പ് നൽകി. അവർ യേശുവിനെ നിരാകരിച്ചത് – പ്രത്യേകിച്ച് അവർ യേശുവിനെയും അവൻ്റെ പ്രവൃത്തിയെയും കുറിച്ച് കണ്ടതിനെക്കുറിച്ച് ഉള്ള അവരുടെ പ്രതികരണം – അവർ പരിശുദ്ധാത്മാവിൻ്റെ ശുശ്രൂഷയെ പൂർണ്ണമായും നിരസിക്കുകയാണെന്ന് കാണിച്ചു. ആ ശുശ്രൂഷ യേശുവിനു സാക്ഷ്യം നൽകാനുള്ളതാണ്, അതിനാൽ ആണ് പൊറുക്കാനാവാത്ത പാപം ചെയ്യുന്നതിൻ്റെ മുന്നറിയിപ്പ് നൽകുന്നത്.
- പരിശുദ്ധാത്മാവിൻ്റെ പ്രധാന ശുശ്രൂഷ യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തലാണ് (അവൻ എന്നെക്കുറിച്ച് സാക്ഷ്യം പറയും, യോഹന്നാൻ 15:26). യേശുവിൻ്റെ ആ സാക്ഷ്യം പൂർണ്ണമായും അവസാനമായും നിരാകരിക്കപ്പെടുമ്പോൾ, ഒരാൾ പരിശുദ്ധാത്മാവിനെ യഥാർത്ഥമായി ദൂഷണം ചെയ്യുകയും യേശുവിനെക്കുറിച്ചുള്ള അവൻ്റെ സാക്ഷ്യത്തിൻ്റെ കാര്യത്തിൽ അടിസ്ഥാനപരമായി അവനെ ഒരു നുണയൻ എന്ന് വിളിക്കുകയും ചെയ്തു. മതനേതാക്കൾ ഇതിനോട് യോജിക്കുന്നവർ ആയിരുന്നു.
- ദൂരെ നിന്നോ ചെറിയ വിവരങ്ങൾ മാത്രം അറിയുക വഴി യേശുവിനെ തള്ളിക്കളയുന്നത് തെറ്റാണ്; യേശുവിനെക്കുറിച്ചുള്ള പരിശുദ്ധാത്മാവിൻ്റെ സാക്ഷ്യം തള്ളിക്കളയുന്നത് മാരകമായ പാപം ആണ്.
- തങ്ങൾ മാപ്പർഹിക്കാത്ത പാപം ചെയ്തുവോ എന്ന ഭയത്താൽ ആത്മാർത്ഥതയുള്ള പല ആളുകളും വളരെ വിഷമിച്ചിട്ടുണ്ട്; എന്നാൽ യേശുക്രിസ്തുവിൻ്റെ ദൈവിക ദൗത്യം വിശ്വസിക്കുന്ന ഒരു മനുഷ്യനും ഒരിക്കലും ഈ പാപം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കുക: അതിനാൽ ഇനി മുതൽ എന്നേക്കും അതിൻ്റെ പേരിൽ ഒരു ദൈവ പൈതലിന്റെയും ഹൃദയം വേദനിക്കുകയും പരാജയപ്പെടുകയും അരുത്, ആമേൻ.
മേൽപ്പറഞ്ഞ ചിന്തകൾ നന്ദിയോടെ ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു, എന്നാൽ യേശുക്രിസ്തുവിൻ്റെ ജീവിതം, മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയിൽ വിശ്വസിക്കുന്നതിലൂടെ എല്ലാ പാപങ്ങളും പൂർണ്ണമായും ക്ഷമിക്കപ്പെടുക എന്നതിൻ്റെ വ്യക്തമായ തിരിച്ചറിവ് താങ്കളുമായി വ്യക്തമായി പങ്കു വയ്ക്കാതെ ഞങ്ങൾ വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല.
ദൈവത്തോടൊപ്പം സ്വർഗ്ഗത്തിലെ രക്ഷയും നിത്യതയും: ദൈവത്തിൻ്റെ സ്നേഹനിയമത്തിൻ്റെ ലംഘനത്തിന് നാമെല്ലാവരും കുറ്റക്കാരാണ്. നാമെല്ലാവരും ദൈവത്തിനും അയൽക്കാർക്കും എതിരെ വീണ്ടും വീണ്ടും പാപം ചെയ്തു കൊണ്ടിരിക്കുന്നവർ ആകാം.
ദൈവ സ്നേഹത്തിന്റെ വിശുദ്ധ നിയമം: – മർക്കോസ് 12:29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.
31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
പാപത്തിന് ഒരു പ്രതിവിധി മാത്രമേയുള്ളൂ: മരണം. യേശുവിനെ വിശ്വസിക്കുകയും ആശ്രയിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും പാപങ്ങൾക്കുള്ള പകരമായി തൻ്റെ പുത്രനായ യേശുവിൻ്റെ പൂർണ്ണമായ ജീവിതവും മരണവും താൻ സ്വീകരിക്കുമെന്ന് ദൈവം തൻ്റെ കൃപയിലും പരിപൂർണ്ണ സ്നേഹത്തിലും പ്രഖ്യാപിച്ചു.
വിശ്വാസത്തെ രക്ഷിക്കുന്നത് യേശുക്രിസ്തുവിനെ സംബന്ധിച്ച് സത്യമെന്ന് ഒരാൾ വിശ്വസിക്കുന്നതിനെ പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്. യേശുവിനെക്കുറിച്ച് ഒരാൾ വിശ്വസിക്കുന്നതും യേശുവിനെക്കുറിച്ചുള്ള അസത്യമായ എന്തും തള്ളിക്കളയുന്നതും ഒരു വ്യക്തിക്ക് ഉണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിന്തകളാണ്! എന്തുകൊണ്ട്? സ്വർഗത്തിലോ നരകത്തിലോ ഒരാളുടെ നിത്യത ഈ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു.
പരിശുദ്ധാത്മാവ് ഓരോ വ്യക്തിയിലേക്കും വന്ന് അവരുടെ പാപത്തിൻ്റെ യാഥാർത്ഥ്യവും ഒരു പാപം പോലും മായ്ക്കുവാൻ സ്വയം മായ്ക്കുവാൻ കഴിയില്ല എന്ന നിരാശാ ജനകമായ വസ്തുത അവരെ ബോധ്യപ്പെടുത്തുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും നീതിമാനായ ദൈവം നമ്മുടെ സ്ഥാനത്ത് യേശുവിൻ്റെ മരണത്തെ നമുക്ക് പകരമായി സ്വീകരിക്കുന്നതായി മനസ്സിലാക്കുവാൻ കഴിയുന്നു.
ഒരു വ്യക്തി പരിശുദ്ധാത്മാവിൻ്റെ ഈ സാക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ അവൻ / അവൾ ദൈവത്തെ ഒരു നുണയനാണെന്ന് പ്രഖ്യാപിക്കുകയാണ്. യേശുക്രിസ്തുവിനെ തിരസ്കരിക്കാനുള്ള പാപത്തിൽ മരിച്ച ഹൃദയത്തിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ആ സമയത്ത് ആ വ്യക്തിക്ക് അവൻ/അവൾ തിരഞ്ഞെടുത്തത് സ്വീകരിക്കുകയല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല, അത് പിശാചിനും അവൻ്റെ ദൂതന്മാർക്കും വേണ്ടി ഒരുക്കിയിരിക്കുന്ന നരകം എന്ന സ്ഥലത്ത് ദൈവത്തിൽ നിന്നുള്ള ശാശ്വത വേർപിരിയലാണ് എന്ന വസ്തുത മറക്കരുത് – മത്തായി 25:41
യേശു ആരാണെന്നതിനെക്കുറിച്ചുള്ള സത്യങ്ങൾ വ്യക്തമാക്കാൻ സഹായിക്കുന്ന ഞങ്ങളുടെ “ഞാൻ വിശ്വസിക്കുന്നു” എന്ന ലേകഹനത്തിലേക്ക് ഉള്ള ഒരു ലിങ്ക് അറ്റാച്ച് ചെയ്തിട്ടുണ്ട്. യേശുക്രിസ്തുവിനെ താങ്കളുടെ രക്ഷകനും സുഹൃത്തുമായി വിശ്വസിക്കാനും ആശ്രയിക്കുവാനും താങ്കളുടെ ഹൃദയത്തിൽ ആഗ്രഹം ഉണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. https://wasitforme.com/wp-content/uploads/2024/03/I-Believe.pdf
താങ്കൾക്ക് ഈ ലേഖനത്തോട് പ്രതികരിക്കാനുള്ള അവസരവും ആഗ്രഹവും ഉണ്ടെങ്കിൽ, അല്ലെങ്കിൽ താങ്കൾക്ക് ഉണ്ടായേക്കാവുന്ന മറ്റേതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. നിങ്ങളുടെ ശാശ്വതമായ ഭാവി അല്ലെങ്കിൽ നിത്യതയെ കുറിച്ച് ഞങ്ങൾ ആഴത്തിൽ ശ്രദ്ധിക്കുന്നു.
ക്രിസ്തുവിൽ എല്ലാവർക്കും ഞങ്ങളുടെ എല്ലാ സ്നേഹവും – ജോൺ + ഫിലിസ് + സുഹൃത്തുക്കൾ @ WasItForMe.com