And he said, “Jesus, remember me when you come into your kingdom.” - Luke 23:42

യേശുവിൻ്റെ മതം എന്തായിരുന്നു?

Share Article

യേശു വന്നത് ഒരു മതവ്യവസ്ഥയും സ്ഥാപിക്കാനല്ല. മനുഷ്യൻ്റെ പാപവും കുറ്റബോധവും പരിഹരിക്കാനാണ് യേശു വന്നത്. പിതാവായ ദൈവവുമായുള്ള ഒരു വിശുദ്ധ ബന്ധത്തിൽ ഒരു പുനഃസമാഗമത്തിലേക്കുള്ള വഴി നൽകാനാണ് അവൻ വന്നത്. പാപം നിറഞ്ഞ ആളുകൾക്ക് പരിശുദ്ധ ദൈവവുമായി അനുരഞ്ജനത്തിനുള്ള ഏക പ്രതിവിധി, മനുഷ്യവർഗം സ്വയം വരുത്തിവെച്ച പാപ-കടം വീട്ടാൻ ഒരു പൂർണ മനുഷ്യൻ മരണമേൽ ക്കുക എന്നത് മാത്രമായിരുന്നു. താങ്കളുടെ പാപക്കടവും എൻ്റെ പാപക്കടവും വീട്ടാനാണ് യേശു മരിച്ചത്, അതിനായി യേശുവിന്റെ മേൽ എല്ലാ കുറ്റങ്ങളും ചുമത്തപ്പെടുകയും അവനെ ശിക്ഷിക്കുകയും മരണത്തിന് യോഗ്യനെന്ന് വിധിക്കുകയും ചെയ്തു.

നമ്മുടെ മനസ്സിൽ മതത്തെ ബന്ധത്തിൽ നിന്ന് വേർതിരിക്കുന്നത് പ്രധാനമാണ്. സർവ്വശക്തനായ ദൈവം തന്നോട് സമ്പൂർണ്ണ സ്നേഹബന്ധത്തിലേക്ക് അനുരഞ്ജിപ്പിക്കുന്നതിന് ഒരു മാർഗം മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഈ ഒരേയൊരു വഴി യേശുക്രിസ്തുവിലുള്ള വിശ്വാസവും ആശ്രയവും മാത്രമാണ്. 

– യോഹന്നാൻ 14:6 യേശു അവനോടു, “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.”

സ്വർഗ്ഗത്തിലോ നരകത്തിലോ ഉള്ള താങ്കളുടെ എല്ലാ നിത്യതയും താങ്കളുടെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ, യേശുക്രിസ്തുവിനെ കുറിച്ച് താങ്കൾ വിശ്വസിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ്.

നിയമങ്ങൾ, ചട്ടങ്ങൾ, ത്യാഗങ്ങൾ, പണം നൽകൽ അല്ലെങ്കിൽ ചില നല്ല പ്രവൃത്തികൾ എന്നിവയെ അടിസ്ഥാനമാക്കി ഒരു മതവും സ്ഥാപിക്കാൻ യേശു വന്നില്ല. താങ്കളുടെയും എൻ്റെയും എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് ആവശ്യമായ മരണശിക്ഷ ഏറ്റെടുത്തു കൊണ്ട് യേശു മരിക്കാൻ വന്നു! അവൻ പൂർണ്ണമായും പാപരഹിതനും നിരപരാധിയുമായിരുന്നു, എന്നാൽ അവൻ തൻ്റെ മനുഷ്യ സൃഷ്ടികളെ വളരെയധികം സ്നേഹിച്ചു, അവരുടെ സ്ഥാനത്ത് താൻ മരിച്ചു, അതിന്റെ ഒരേ ഒരു ലക്‌ഷ്യം പാപികളായ മനുഷ്യർ സ്നേഹനിർഭരമായ ഒരു ബന്ധത്തിൽ പിതാവായ ദൈവവുമായി അനുരഞ്ജനം ആകണം എന്നത് മാത്രമായിരുന്നു. 

ദൈവം മനുഷ്യരെ സ്നേഹിക്കുന്നു. ദൈവത്തിൻ്റെ പ്രീതി നേടാൻ ശ്രമിക്കുന്ന “മതപരമായ കർമ്മങ്ങൾ” ചെയ്യുന്നതിലൂടെ തങ്ങളുടെ കുറ്റത്തിനും പാപങ്ങൾക്കും പകരം വീട്ടാൻ ശ്രമിക്കുന്ന മതത്തെ ദൈവം വെറുക്കുന്നു. അതിനു പകരമായി “എൻ്റെ മകനെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുക, ജീവൻ്റെ സമ്മാനം സ്വീകരിക്കുക” എന്ന് ദൈവം ലളിതമായി പ്രഖ്യാപിക്കുന്നു.

– യോഹന്നാൻ 3:14-17 ….മനുഷ്യപുത്രനെയും (യേശുവിനേയും) ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

– യോഹന്നാൻ 1:10-13:അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

എല്ലാ മതങ്ങളും യേശുവിൻ്റെ പൂർണതയുള്ള ജീവിതത്തിലും നമ്മുടെ പകരക്കാരനായി അവൻ്റെ മരണത്തിലും പൂർത്തീകരിക്കപ്പെട്ടു. പാപികളായ നമുക്ക് ക്ഷമ നൽകുന്നതിനും നിത്യ ജീവൻ ലഭിക്കുകയും ചെയ്യേണ്ടതനിനായി എല്ലാ മതനിയമങ്ങളും പൂർണ്ണമായി പൂർത്തിയാക്കാൻ നിരപരാധിയായവൻ മരണം പുൽകി.

– മത്തായി 5:17-18 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

You might also like

Was It For Me_It Is Matter Of What We Love Essay Image
Essay

It is a matter of what we love

Why is our culture overwhelmed by: Malformed Relationships, Materialism / Debt / Violence, Addiction to Media / Entertainment? Actually, the answer is…

Was It For Me_Heaven It Is Impossible for God to Lie Essay Image
Essay

Heaven, it is impossible for God to lie

So that by two unchangeable things, in which it is impossible for God to lie, we who have fled for refuge might have strong encouragement to hold fast to…

Would you pray for me?

Complete the form below to submit your prayer request.

* indicates required

Would you like to ask us a question?

Complete the form below to submit your question.

* indicates required